Connect with us

Breaking News

പിണറായി പഞ്ചായത്ത് ഓഫീസിലെത്തിയാൽ ഇനി ‘ഹാവ് എ ടീ ബ്രേക്ക്’; അതും ഫ്രീ

Published

on

Share our post

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെ പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്കെല്ലാം ചായയും പലഹാരവും. പിണറായി പഞ്ചായത്ത് ഭരണസമിതിയാണ് വേറിട്ട ഈ സ്വീകരണം ഒരുക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്നവർക്കാണ് പുതുവത്സര ദിനത്തിൽ ഈ സേവനം തുടങ്ങിയത്. ഈ പതിവിന് ഇനി മുടക്കമുണ്ടാവില്ല. ‘ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ’ എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. 

പഞ്ചായത്ത് ഭരണ സമിതി മറ്റുള്ളവരുടെ സഹകരണത്തോടെയാണ് ചായയ്ക്കും പലഹാരത്തിനുമുള്ള പണം കണ്ടെത്തുന്നത്. ഭരണ സമിതിയിലെയോ ജീവനക്കാരുടെയോ കുടുംബങ്ങളിൽ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ ഒരാഴ്ചത്തേക്കോ അതിൽ കൂടുതൽ ദിവസത്തേക്കോ ചെലവ് സ്പോൺസർ ചെയ്യും. സ്പോൺസർഷിപ് ഏറ്റെടുത്ത് മുന്നോട്ടു വരുന്നവരെയും സഹകരിപ്പിക്കും. ദിവസം 1000 രൂപയോളമാണ് ചായയും പലഹാരവും കൊടുക്കാൻ ഏകദേശ ചെലവു വരിക. പദ്ധതി തുടങ്ങിയ ശേഷം ഇന്നലെ വരെ ശരാശരി 50 പേർക്കാണ് ചായയും പലഹാരവും നൽകേണ്ടി വരുന്നത്. 

ആദ്യ ദിവസം ചായയും ബിസ്ക്കറ്റുമായിരുന്നു. അടുത്ത ദിവസം പരിപ്പുവട നൽകി. പഴംപൊരി, വട, ഉണ്ണിയപ്പം തുടങ്ങി വിവിധ പലഹാരങ്ങൾ ചായയോടൊപ്പം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഒരാഴ്ചത്തെ ചെലവ് വഹിക്കുന്നത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി. വേണു ഗോപാലാണ്. അദ്ദേഹത്തിന്റെ മകന്റെ ഗൃഹപ്രവേശത്തിന്റെ പേരിലാണിത്. പുതുവത്സര ദിനത്തിൽ പഞ്ചായത്ത് ഓഫിസിൽ അപേക്ഷയുമായി എത്തിയ മധ്യവയസ്കയ്ക്ക് ചായ നൽകി പി.വി വേണുഗോപാൽ ഈ സ്ഥിരം സംവിധാനം ഉദ്ഘാടനം ചെയ്തതു. പഞ്ചായത്ത് സെക്രട്ടറി സി.പി. സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, പഞ്ചായത്ത് അംഗങ്ങളായ സി.ചന്ദ്രൻ , കെ. ജയദേവൻ, കെ.ഹംസ എന്നിവർ പങ്കെടുത്തു. 

ജനസൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനാണ് ഇത്തരം വേറിട്ട മാതൃക ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ പറയുന്നു. ഇത് മറ്റു പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്നതാണ്. തീർപ്പ് കൽപ്പിക്കാത്ത ഫയലുകൾ മാസം തോറും അദാലത്ത് സംഘടിപ്പിച്ച് തീർപ്പ് കൽപ്പിക്കാനും വാർഡ് തലത്തിൽ പഞ്ചായത്ത് ജനസേവന കേന്ദ്രം സൗജന്യമായി ഒരുക്കാനും ആലോചനയുണ്ടെന്നും കെ.കെ.രാജീവൻ പറയുന്നു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!