Connect with us

Breaking News

പ്രമേഹരോഗിയാണോ? ഗ്ലൂക്കോമീറ്റർ സൗജന്യമായി കിട്ടും

Published

on

Share our post

കണ്ണൂർ : നമ്മുടെ നാട്ടിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്.ഈ സാഹചര്യത്തിൽ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കാൻ സർക്കാർ സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്നു. സാമൂഹ്യനീതി വകുപ്പാണ് ‘വയോ മധുരം’ പദ്ധതിയിലൂടെ ആനുകൂല്യം അനുവദിക്കുന്നത്.

അപേക്ഷകർ 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കണം. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ പ്രായം കൂടിയവർക്ക് മുൻഗണന ലഭിക്കും.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് അർഹത. അപേക്ഷിക്കുന്ന വ്യക്തി പ്രമേഹരോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ലഭിക്കും. സംസ്ഥാനത്തെ മിക്ക ജില്ലകളിലും വയോ മധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പ്രായം തെളിയിക്കുന്ന രേഖ, പ്രമേഹരോഗാവസ്ഥ തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ബി.പി.എൽ/ മുൻഗണന റേഷൻ കാർഡിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിൽ നിന്നോ സാമൂഹ്യ നീതി ഡയറക്ടറേറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 0471-2306040.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!