Connect with us

Breaking News

കണ്ണൂരിൽ നടക്കുന്ന മെഗാ ജോബ് ഫെയർ 2022ലേക്ക് രജിസ്റ്റർ ചെയ്യാം

Published

on

Share our post

കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ 1800ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ മേൽനോട്ടത്തിലാണ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ മേള സംഘടിപ്പിക്കുന്നത്.

രജിസ്റ്റർ ചെയ്യേണ്ട രീതി :

statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ചേർത്ത് രജിസ്റ്റർ ക്ലിക്ക് ചെയ്യുക. നിങ്ങൾ കൊടുത്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരുന്നതാണ്. അത് സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് യൂസർനെയിമും പാസ്വേഡും ലഭിക്കും. അത് വച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നൽകുക. ശേഷം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക.
വെബ്‌സൈറ്റിൽ ജോബ് ഫെയർ സെഷൻ ക്ലിക്ക് ചെയ്താൽ കണ്ണൂർ മെഗാ ജോബ് ഫെയർ ഒഴിവുകൾ കാണാൻ കഴിയും. ഇതിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ നോക്കി അപേക്ഷിക്കുക.

നിയമാവലി:

ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകൾ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജനുവരി 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രജിസ്റ്റർ ചെയ്ത ഇമെയിലിലേക്കും മൊബൈൽ നമ്പറിലേക്കും ജനുവരി 10നു ശേഷം ഹാൾടിക്കറ്റ് വരും. ഈ ഹാൾടിക്കറ്റ് പ്രിന്റ് ചെയ്ത് വരുന്നവരെ മാത്രമേ ജോബ് ഫെയറിലേക്ക് വരാൻ അനുവദിക്കൂ. ഹാൾടിക്കറ്റിൽ പറഞ്ഞ സമയത്തിന് 15 മിനുട്ട് മുമ്പ് മാത്രം സ്ഥലത്ത് എത്തിച്ചേരുക. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനം ഉണ്ടാകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയം 9048778054 എന്ന നമ്പറിൽ ബന്ധപ്പെടുക.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!