Connect with us

Breaking News

നിശ്ചയ ദാർഢ്യത്തിന്റെ മലയാളി പെൺകരുത്ത്; ചരിത്രം കുറിച്ച് ക്യാപ്റ്റൻ ഹരിത

Published

on

Share our post

ആലപ്പുഴ : രാജ്യത്ത് ആദ്യമായി ഒരു ആഴക്കടൽ മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റനായ വനിതയോ?! മലയാളിയായ കെ.കെ.ഹരിത ആ സ്ഥാനത്തെത്തിയപ്പോൾ മൂക്കത്ത് വിരൽ വച്ചവർ കുറച്ചല്ല. ആലപ്പുഴ എഴുപുന്ന പഞ്ചായത്തിൽനിന്നുള്ള ഈ ഇരുപത്തഞ്ചുകാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് എത്തിയതെങ്ങനെ നമുക്കൊന്നു നോക്കാം

ആർക്കും കടന്നുപോകാനാവില്ലെന്നു പലരും വിചാരിക്കുന്ന കടമ്പകൾ മറികടന്നാണ് ഹരിത തന്റെ ഇഷ്ടജോലിയിലെ ഉന്നതപദവി സ്വന്തമാക്കുന്നത്. എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ (CIFNET) ആയിരുന്നു ഹരിതയുടെ ബിരുദപഠനം. ബാച്‌ലർ ഇൻ ഫിഷിങ് ആൻഡ് നോട്ടിക്കൽ സയൻസ് പാസായത് 2016 ൽ. കൂടെ പഠിച്ച പലരും മാസ്റ്റേഴ്സിനു പോയി. ചിലരൊക്കെ പഠനത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞ് ഇടയ്ക്കുവച്ച് നിർത്തിപ്പോയി. എന്നാൽ, ഹരിതയുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. 

പഠനശേഷം സിഫ്നെറ്റിന്റെതന്നെ ‘പ്രശിക്ഷണി’ എന്ന പരിശീലനക്കപ്പലിലാണ് ഹരിത ആദ്യം ആഴക്കടലിൽ പോയത്. ഒന്നും രണ്ടുമല്ല, 180 ദിവസം! അത്തരമൊരു കപ്പലിലെ ആദ്യ വനിതാ ക്രൂ ആയിരുന്നു ഹരിത. ചീഫ് ഓഫിസർ സ്ഥാനത്തേക്ക് പല പരീക്ഷകളും പാസായി 2017 ൽത്തന്നെ ഹരിത ഉയർന്നു. 

കപ്പലിന്റെ ക്യാപ്റ്റനാവുക എന്ന ലക്ഷ്യം ഹരിതയുടെ മനസ്സിൽ ചെറുപ്പത്തിലേ സ്ഥാനംപിടിച്ചിരുന്നു. അതിനായി ‘പ്രശിക്ഷണി’യിൽ 450 ദിവസത്തെ കടൽസഞ്ചാര പരിശീലനത്തിനു പോയി. 21 ജീവനക്കാരിൽ ആ സമയത്തു ഹരിതയുടെ കീഴിലുണ്ടായിരുന്നു. 2020 ൽ ക്യാപ്റ്റൻ തസ്തികയ്ക്കുള്ള എഴുത്തുപരീക്ഷ പാസായി. മുംബൈയിലെ ഒരു മർച്ചന്റെ നേവി സ്ഥാപനത്തിൽ ചേർന്ന് 2021 ഫെബ്രുവരി മുതൽ സെപ്റ്റംബർവരെ കടൽയാത്രാ പരിശീലനം. ഓസ്ട്രേലിയ മുതൽ യു.എസ് വരെ ആ യാത്ര നീണ്ടു. ആറു മാസത്തെ പരിശീലനത്തിനുശേഷം നാട്ടിലെത്തി അടുത്ത റൗണ്ട് പരീക്ഷകൾ പാസായി. നവംബറിൽ ഫൈനൽ പരീക്ഷ. അതും കടന്നപ്പോൾ ഹരിത തന്റെ സ്വപ്നത്തിലേക്കെത്തി– മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റൻ പദവിയിലേക്ക്.

ജെൻഡർ വ്യത്യാസങ്ങൾ മാഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇത്തരം ജോലികൾ ഏറ്റെടുക്കുന്ന ഉദാഹരണങ്ങൾ ഏറിവരുന്നത്, പിറകെ വരുന്ന തലമുറയ്ക്ക് വലിയ പ്രചോദനമാണ്. വലിയ സാമ്പത്തികശേഷി ആവശ്യമായതാണ് കടൽപരിശീലനവുമായി ബന്ധപ്പെട്ട കോഴ്സുകളുടെ ഫീസും മറ്റു ചെലവുകളും. പ്രയാസങ്ങളുണ്ടായിട്ടും, അതിനെയൊക്കെ അതിജീവിക്കാൻ ഹരിതക്ക് കരുത്തായത് ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന വലിയ സ്വപ്നമാണ്. 

നാവികസേനയിൽ ചേരുകയെന്നതായിരുന്നു ഹരിതയുടെ ആദ്യ ലക്ഷ്യം. പക്ഷേ, ഫിസിക്കൽ ടെസ്റ്റിൽ പുറത്തായതിനെത്തുടർന്ന് അതു കയ്യെത്തിപ്പിടിക്കാനായില്ല. എന്നുവച്ച് ഹരിത തന്റെ സ്വപ്നം ഉപേക്ഷിച്ചില്ല. ഇഷ്ടമേഖലയിൽ പിന്നെ സാധ്യമാകുന്ന അടുത്ത വഴിയിലേക്കു നീന്തുകയായിരുന്നു, ആ കുട്ടി. കുടുംബത്തിന്റെയും ഒപ്പം ജോലി ചെയ്തവരുടെയും വലിയ പിന്തുണയാണ് ഹരിതയ്ക്ക് ഈ ലക്ഷ്യത്തിലേക്കെത്താൻ സഹായകമായതെന്ന് മറക്കാനാവില്ല. ലോകം മുഴുവൻ യാത്ര ചെയ്യാനുള്ള അവസരം മാത്രമല്ല, വലിയ ശമ്പളം ലഭിക്കാനുള്ള അവസരംകൂടിയാണ് മർച്ചന്റ് നേവി ജോലി തുറന്നുവയ്ക്കുന്നത്. മുൻവിധികൾ മാറ്റിവയ്ക്കാൻ തയാറായാൽ നമുക്കിടയിൽനിന്ന് ഇനിയും ഹരിതകളുണ്ടാവും. കഠിനപാതകളെ അതിജീവിക്കാനുള്ള മനസ്സാണു പ്രധാനം. നിശ്ചയദാർഢ്യത്തിന്റെ ഈ പെൺകരുത്തിന് ഒരു വലിയ സല്യൂട്ട് നൽകാതെ വയ്യ. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!