Connect with us

Breaking News

കീഴ്പ്പള്ളി സി.എച്ച്.സി.യിൽ ഡയാലിസിസ് സെന്റർ തുടങ്ങാൻ നടപടി

Published

on

Share our post

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കീഴ്‌പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങാൻ നടപടി തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നൂറോളം വൃക്കരോഗികൾ ഇപ്പോൾ ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ഇതിൽ പകുതിയിലധികംപേരും സാമ്പത്തികമായി നിർധന കുടുംബങ്ങളിൽനിന്നുള്ളവരാണ്.

ആദ്യഘട്ടത്തിൽ ഒരുകോടിരൂപ ചെലവുവരുന്ന പദ്ധതിയിലേക്കായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവിഹിതമായി 60 ലക്ഷംരൂപ വകയിരുത്തി. തുടക്കത്തിൽ നാല് ഡയാലിസിസ് യന്ത്രങ്ങളാണ്‌ സ്ഥാപിക്കുക. പ്രതിദിനം എട്ടുപേർക്ക്‌ ഡയാലിസിസ് നടത്താനാകും. ആഴ്ചയിൽ 20 രോഗികൾക്ക്‌ സേവനം ലഭിക്കും.

നിലവിലുള്ള കെട്ടിടസൗകര്യം ഉപയോഗപ്പെടുത്തിയാണ് നാല് യന്ത്രങ്ങൾ സ്ഥാപിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ 27 ലക്ഷം രൂപ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും കുഴൽക്കിണറും ജലസംഭരണിയും സ്ഥാപിക്കാൻ 15 ലക്ഷവും 80 എച്ച്.പി.യുടെ മോട്ടോർ വാങ്ങാൻ 15 ലക്ഷവും കെട്ടിട അറ്റകുറ്റപ്പണിക്ക് മൂന്നുലക്ഷം രൂപയും വിനിയോഗിക്കും.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള രോഗികൾക്ക് മൂന്നുവർഷമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നുണ്ട്. 15 ലക്ഷം രൂപവീതം ഇതിനായി ചെലവഴിക്കുന്നുണ്ട്. കിറ്റ് ലഭിച്ചാൽപോലും വണ്ടിക്കൂലിയും മറ്റു ചെലവുകളും ചേർക്കുമ്പോൾ ശരാശരി ഒരു രോഗിക്ക്‌ 1000 രൂപവരെ ഒരു ഡയാലിസിസിന്‌ ചെലവാകുന്നുണ്ട്.

നിർധനരായ രോഗികൾക്ക്‌ ഈ ചെലവ് താങ്ങാനാകാത്ത സാഹചര്യത്തിലാണ്‌ ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള കീഴ്പള്ളി സി.എച്ച്‌.സി.യിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതെന്ന്‌ പ്രസിഡന്റ് കെ.വേലായുധൻ പറഞ്ഞു. ഘട്ടംഘട്ടമായി 10 ഡയാലിസിസ് യന്ത്രങ്ങളോടെ ഡയാലിസിസ് സെന്റർ വിപുലപ്പെടുത്തും. പുതിയ കെട്ടിടവും പണിയും. ആറളം പഞ്ചായത്തിൽമാത്രം 17 വൃക്ക രോഗികളുണ്ട്.  നടത്തിപ്പുചെലവുകൾ ബ്ലോക്ക് പഞ്ചായത്തും നാഷണൽ റൂറൾ ഹെൽത്ത് മിഷനും ചേർന്ന്‌ കണ്ടെത്തും.

ജനകീയപങ്കാളിത്തത്തോടെ 40 ലക്ഷം രൂപയും സമാഹരിക്കും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ചെയർമാനും സ്ഥിരംസമിതി അധ്യക്ഷൻ കെ.രതീഷ് വൈസ് ചെയർമാനും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് കൺവീനറും മെഡിക്കൽ ഓഫിസർ ഡോ. പ്രിയ സദാനന്ദൻ ജോയിന്റ് കൺവീനറുമായി വിപുലമായ ജനകീയകമ്മിറ്റി രൂപവത്കരിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!