Connect with us

Breaking News

തലശ്ശേരി തിരുവങ്ങാട് മൈതാനത്തിന് ഭൂമി വാങ്ങാൻ ജനകീയ കൂട്ടായ്മ 

Published

on

Share our post

തലശ്ശേരി : തിരുവങ്ങാട് മുളിയിൽനടയിൽ ജനകീയ കൂട്ടായ്മയിൽ മൈതാനം നിർമിക്കുന്നു. ഇതിനായി 25 സെന്റ് ഭൂമി വിലകൊടുത്ത് വാങ്ങാൻ ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. ഭൂമി വാങ്ങാൻ 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരിൽനിന്ന് തുക സമാഹരണം തുടങ്ങി. മുളിയിൽനട ഇ.എം.എസ്. സ്മാരക ഗ്രന്ഥാലയം മുൻകൈയെടുത്താണ് മൈതാനം നിർമിക്കുന്നത്. ഗ്രന്ഥാലയത്തിന്റെ പരിസരത്തുള്ള വീടുകളിൽനിന്ന്‌ നവമാധ്യമങ്ങളിലൂടെയും ധനസമാഹരണം നടത്താനാണ് തീരുമാനം. സ്ഥലം വാങ്ങിയാൽ ഭാവിയിൽ ഇൻഡോർ സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നത്. 

മൈതാനത്ത്‌ ഫുട്ബോൾ, വോളിബോൾ എന്നിവയിൽ സൗജന്യ പരിശീലനം നൽകാൻ സൗകര്യമൊരുക്കും. സ്ഥലം ലഭിച്ചാൽ സ്റ്റേഡിയം നിർമാണത്തിന് സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനകീയ കമ്മിറ്റി. നേരത്തെ ഇവിടെയുണ്ടായിരുന്ന കളിസ്ഥലങ്ങൾ ഇപ്പോൾ ഇല്ലാതായി. പുതിയൊരു കളിസ്ഥലം കണ്ടെത്തി കായികപരിശീലനത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളിൽനിന്ന് പുതുതലമുറയെ കായികമേഖലയിലേക്ക് നയിക്കുകയെന്ന ലക്ഷ്യവും മൈതാനം നിർമാണമെന്ന ആശയത്തിനുപിന്നിലുണ്ട്. മലബാർ കാൻസർ സെന്ററിനും താലൂക്ക് ആയുർവേദ ആസ്പത്രിയ്ക്കും സമീപത്തായാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്ഥലമെടുപ്പിനുള്ള കമ്മിറ്റി രൂപവത്കരണയോഗം കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. ഡോ. പ്രദീപ്കുമാർ അധ്യക്ഷനായി. സി.എൻ. ജിഥുൻ, കെ.പി. അരുൺകുമാർ, പി.വി. വിജയൻ, ബേബി സുജാത,പി. പ്രമോദ്, എം.എ. സുധീഷ് എന്നിവർ സംസാരിച്ചു.

സംഘാടകസമിതി ഓഫീസ് എ.എൻ.ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്തു. സഹായങ്ങൾ ഐ.ഡി.ബി.ഐ. ബാങ്കിലെ 1154104000137461 അക്കൗണ്ട് നമ്പറിൽ അയക്കാം. ഗൂഗിൾപേ: 7306347177. 

ഭാരവാഹികൾ: ഡോ. പ്രദീപ്കുമാർ (ചെയ.), പി. പ്രമോദ് (കൺവീനർ), സതീന്ദ്രൻ കൂടത്തിൽ (ഖജാ).


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!