Connect with us

Breaking News

ഹോണ്‍ മുഴങ്ങാത്ത നഗരമായി കണ്ണൂരും; രണ്ടര കിലോമീറ്റര്‍ ഹോണ്‍നിരോധിത മേഖലയാകും

Published

on

Share our post

കണ്ണൂരിനെ ഹോണടി കേള്‍പ്പിക്കാത്ത നഗരമാക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മഹാത്മാ മന്ദിരം വരെയുള്ള ഭാഗം ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. പുതുവര്‍ഷദിനത്തില്‍ ജവഹര്‍ സ്റ്റേഡിയം പരിസരത്ത് രാവിലെ 10-ന് മേയര്‍ അഡ്വ: ടി.ഒ. മോഹനനാണ് പ്രഖ്യാപനം നടത്തിയത്. ‘മാതൃഭൂമി’യും ക്ലബ്ബ് എഫ്.എമ്മും ചേര്‍ന്ന് നടത്തിയ ഹോണ്‍രഹിത കണ്ണൂര്‍ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പദ്മനാഭന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ്, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി, ‘മാതൃഭൂമി’ ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രന്‍, ‘മാതൃഭൂമി’ കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി., ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് പി. ദേവേഷ്, റേഡിയോ സൊലൂഷന്‍സ് മാനേജര്‍ മനീഷ്‌കുമാര്‍, ആര്‍.ജെ. വിന്‍സി, ക്ലബ്ബ് എഫ്.എം. ടീം എന്നിവര്‍ സംസാരിച്ചു.

നഗരത്തിലെ രണ്ടര കിലോമീറ്ററില്‍ ഹോണില്ലാത്ത പാതയാണ് നമ്മുടെ ലക്ഷ്യം. കണ്ണൂര്‍ ഗാന്ധി സര്‍ക്കിള്‍ മുതല്‍ നഗരകേന്ദ്രം ചുറ്റി കളക്ടറേറ്റ് വരെ ഹോണ്‍നിരോധിത മേഖലയാക്കണം. ഇതില്‍ പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ കോടതി, സ്‌കൂള്‍, കോര്‍പ്പറേഷന്‍ ഓഫീസ്, മഹാത്മാ മന്ദിരം വരെ ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇനി ഗാന്ധി സര്‍ക്കിള്‍ മുതല്‍ കളക്ടറേറ്റിന് മുന്നിലൂടെ പഴയ ബസ്സ്റ്റാന്‍ഡ് വരെ ഹോണ്‍രഹിത മേഖലയാക്കണം.

ഇത് ഡിവൈഡറോടുകൂടിയ രണ്ടുവരി പാതയായതിനാല്‍ ഹോണ്‍ മുഴക്കി പോകേണ്ട ആവശ്യമില്ല. എന്നാല്‍ ഇതുവഴി വേഗത്തില്‍ ഓടുന്ന ബസുകളടക്കം മറ്റ് വാഹനങ്ങളെ മറികടക്കാന്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മറികടക്കാന്‍ സീബ്രാ ലൈനൊരുക്കുകയും പാര്‍ക്കിങ് സൗകര്യം സജ്ജമാക്കുകയും വേണം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!