Connect with us

Breaking News

വണ്ടർലസ്റ്റ് മുഴക്കുന്ന്;വ്യത്യസ്തമാമൊരു സഞ്ചാരി കൂട്ടായ്മ

Published

on

Share our post

പേരാവൂർ: മുഴക്കുന്നിലെ സഞ്ചാരികളുടെ കൂട്ടായ്മയായ വണ്ടർലസ്റ്റ് പ്രകൃതിസംരക്ഷണത്തിൽ വ്യത്യസ്തമായൊരു പാതയിലാണ്. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൈലാടുപാറയിൽ സന്ദർശകർ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താണ് വണ്ടർലസ്റ്റ് മറ്റ് കൂട്ടായ്മകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.

ഇടതൂർന്നു കിടക്കുന്ന മുളംകാടിന്റെ തണലേറ്റും ഏതു സമയത്തും വീശിയടിക്കുന്ന കാറ്റേറ്റും വശ്യസുന്ദരമായപ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായിസഞ്ചാരികൾ ഏറെ എത്തിച്ചേരുന്ന വ്യൂ പോയിന്റാണ് പേരാവൂരിനു സമീപം മുഴക്കുന്ന്,മാലൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മയിലാടുംപാറ.എന്നാൽ ഈ പ്രദേശം മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.ഈയൊരു സാഹചര്യത്തിലാണ്മയിലാടുംപാറയിലെ മാലിന്യം നീക്കം ചെയ്തു സഞ്ചാരിക്കൂട്ടം പുതുവർഷത്തെ വരവേറ്റത്.പതിനഞ്ചിലധികം ചാക്കുകളിലായാണ് ഇവർ പ്ലാസ്റ്റിക്ക് മാലിന്യം സംഭരിച്ചത്.

ശേഖരിച്ച മാലിന്യങ്ങൾ മുഴക്കുന്ന് ഹരിതകർമസേനക്ക് കൈമാറും.സ്വരൂപ് മുഴക്കുന്ന്,അരുൺ മുഴക്കുന്ന്, അഭിൻ രാജ്,മനീഷ് മുഴക്കുന്ന്,ധനജ്ഞയ്,ഷിമിൽ,ഷാരോൺ,ആദർശ്,സനേഷ് മുടക്കോഴി എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ദിവസവും നൂറുകണക്കിനാളുകളാണ്മയിലാടും പാറയിൽ വരുന്നത്.അതുകൊണ്ട് തന്നെ മാലിന്യങ്ങളും കുന്നുകൂടി കൊണ്ടിരിക്കുന്ന അവസ്ഥയാണ്.പൈതൃക ടൂറിസത്തിൽ മൈലാടുംപാറ ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ട്. പേരാവൂർ-ബംഗ്ലക്കുന്നു-പെരിങ്ങാനം റോഡ് വഴിയും ,ഇരിട്ടി-മുഴക്കുന്ന്-പെരിങ്ങാനം വഴിയും,മട്ടന്നുർ-തില്ലങ്കേരി-പെരിങ്ങാനം വഴിയും മയിലാടും പാറയിൽ എത്തിച്ചേരാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!