Connect with us

Breaking News

ഹരിത സമൃദ്ധിയും ശുചിത്വവും ലക്ഷ്യമിട്ട് ഹരിത പാഠശാലകൾ

Published

on

Share our post

കണ്ണൂർ : ഗ്രാമ പഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ നയങ്ങൾക്കും നിലപാടുകൾക്കും വിപുലമായ പ്രചരണം നൽകാൻ ലക്ഷ്യമിട്ട് ഹരിത പാഠശാലകളുമായി ഹരിതകേരളം മിഷൻ. പഞ്ചായത്തുകൾ തയ്യാറാക്കുന്ന സമ്പൂർണ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയുടെ വിശദാംശങ്ങൾ വായനശാലകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ക്ലബുകൾ, സ്വയം സഹായ സംഘങ്ങൾ, സന്നദ്ധ സംഘങ്ങൾ, വിവിധ കാർഷിക സംഘടനകൾ, സ്‌കൂളുകൾ, അംഗൻവാടികൾ തുടങ്ങിയവ വഴി പ്രചരിപ്പിക്കാനും സമ്പൂർണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം നേടാനുമാണ് പാഠശാലകൾ സംഘടിപ്പിക്കുന്നത്.

ജില്ലയിലെ ആദ്യ ഹരിത പാഠശാല പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. കണ്ണപുരം ഹരിത പാഠശാല ജനവരി മൂന്നിന് കണ്ണപുരം പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന പാഠശാലകൾക്ക് ശേഷം വായനശാലകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ക്ലബുകൾ, സ്വയം സഹായ സംഘങൾ, സന്നദ്ധ സംഘങ്ങൾ, വിവിധ കാർഷിക സംഘടനകൾ, സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ പാഠശാലകൾ സംഘടിപ്പിക്കും. തുടർന്ന് ശുചിത്വ പ്രവർത്തനങ്ങൾ, തരിശ് രഹിത പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ച് വാർഡുകളിൽ നിറയെ ഹരിതവീടുകൾ എന്ന ലക്ഷ്യത്തിലെത്തിക്കും. അതു വഴി ഹരിത സമൃദ്ധി വാർഡ് എന്ന പദവി കൈവരിക്കുകയാണ് ഹരിത പാഠശാലകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനും ബദൽ മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടി പാഠശാലകളിൽ ആസൂത്രണം ചെയ്യും. ഹരിത മാംഗല്യം പദ്ധതി, ബദൽ ഉല്പന്ന പ്രദർശനങ്ങൾ, കിണർ റീചാർജ്ജ് ചെയ്യൽ, തോടുകളുടെ ശുചീകരണം, ജലഗുണ പരിശോധന തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളും ഹരിത പാഠശാലകളിൽ ചർച്ചചെയ്യും. ഗ്രാമ പഞ്ചായത്തുകളുടെ സമ്പൂർണ ശുചിത്വ പദ്ധതി രേഖയിലെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഹരിത പാഠശാലകൾ സംഘടിപ്പിക്കൽ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!