Breaking News
പൊതുവിഭാഗത്തിന് 10 കിലോ അരി:കേരളത്തിനുള്ള പച്ചരി വിഹിതം 50 ശതമാനം
തിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി വീതം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. റേഷന്‍കടകള്‍ വഴിയുള്ള പച്ചരിവിഹിതം 50 ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താൽപര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കും. അരിവില പിടിച്ചുനിര്‍ത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം മുതൽ പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തിൽ ലഭ്യമാക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള ചർച്ചയിൽ തീരുമാനമായി. എഫ്.സി.ഐ.യിൽനിന്ന് ലോഡ് എടുക്കുംമുമ്പ് കൂടുതൽ പരിശോധനയും കൃത്യതയും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ ധാരണപത്രത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിഭാഗത്തിന് ഈ മാസത്തെ 10 കിലോ അരിയിൽ ഏഴുകിലോ 10.9 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നൽകുക. നീല കാർഡ് ഉടമകൾക്ക് ഈ മാസം മൂന്നുകിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും. അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് അഞ്ചുകിലോ അരി ലഭ്യമാക്കും. ഇതിൽ രണ്ടുകിലോ 10.9 രൂപ നിരക്കിലും മൂന്നുകിലോ 15 രൂപയ്ക്കുമാകും നൽകുക. പൊതുവിപണിയിൽ 30 രൂപയ്ക്ക് മുകളിൽ വിലയുള്ള അരിയാണ് വിതരണം ചെയ്യുക.
പച്ചരിയും പുഴുക്കലരിയും തുല്യ അനുപാതത്തിൽ ലഭ്യമാക്കുന്നതോടെ കമ്പോളത്തിലെ അരി വില നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് ഭൂരിപക്ഷം പേരും പച്ചരിയാണ് ഉപയോഗിക്കുന്നതെന്നതിനാൽ തീരുമാനം കുടുംബങ്ങൾക്ക് ആശ്വാസമാകും.
ക്രിസ്മസ് പ്രമാണിച്ച് റേഷൻ കാർഡുടമകൾക്ക് അധികമായി അനുവദിച്ച അര ലിറ്റർ മണ്ണെണ്ണ മാർച്ച് 31 വരെ ലഭിക്കും. പതിവ് വിഹിതത്തിനൊപ്പം അര ലിറ്റർ സ്പെഷൽ കൂടി വാങ്ങാം. മത്സ്യബന്ധന യാനങ്ങൾക്കുള്ള ജനുവരി വിഹിതം 50 ശതമാനം ഉടൻ നൽകും. മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ട് ജനുവരി 16ന് സംയുക്ത പരിശോധന നടത്തും- മന്ത്രി അറിയിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login