Breaking News
ഇന്ന് രാത്രി കർശന പോലീസ് പരിശോധന; മദ്യപിച്ച് കറങ്ങിയാൽ പണിയാകും

കണ്ണൂർ: രാത്രി പത്തിന് ശേഷം ഇനി യാത്രകൾ വേണ്ട. അത്യാവശ്യ യാത്രകൾ മാത്രം മതി. പുതുവർഷത്തെ വീട്ടിലിരുന്നും വരവേൽക്കാം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിന് ഇന്നലെ രാത്രിയിൽ തുടക്കമായി. കർശനമായ പരിശോധനയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പോലീസ് മുന്നറിയിപ്പ്
നിയന്ത്രണങ്ങൾ പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പുതുവത്സരാഘോഷങ്ങൾ നടത്തിയാൽ അകത്ത് പോകുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയാക്കായി നിയോഗിച്ചിരിക്കുന്നത്.
പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസിന്റെ പരിശോധനാ സംഘം റോഡിലുണ്ടാകും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള രാത്രികാല യാത്ര നിയന്ത്രണം നിലവിൽ വന്നതോടെ ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.
എല്ലായിടത്തും ഇന്നലെ രാത്രി 10ന് തന്നെ കടകൾ അടച്ചു. നിയന്ത്രണ സമയത്ത് പുറത്തിറങ്ങിയവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ടൗണുകളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനോ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുവാദമില്ല.
മദ്യപിച്ചാൽ പണിയാവും
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇന്ന് രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. മദ്യവില്പന ശാലകൾ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളുവെന്നും പോലീസ് ഉറപ്പാക്കും.
പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവരെയും സ്ത്രീകളെയും കുട്ടികളേയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ലഹരിപദാർഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി ലഹരി വിരുദ്ധ സ്ക്വാഡും രംഗത്തുണ്ട്.
നിരീക്ഷണത്തിൽ
ക്രിസ്മസ് തലേന്നുമുതൽ ആഘോഷങ്ങളിലും ഡി.ജെ. പാർട്ടികളിലും ലഹരി ഉപയോഗം നടക്കുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം പോലീസ് നടത്തിവരികയാണ്. കുമരകവും വാഗമണ്ണും ലഹരി മാഫിയായുടെ ഹോട്ട് സ്പോട്ടുകൾ എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവിടങ്ങളിലെ ഹോട്ടലുകളും റിസോട്ടുകളും ഹോം സ്റ്റേകളും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കാനായി കാമറകളുടെ സഹായത്തോടെ വാഹനപരിശോധനയ ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login