Breaking News
ആറളം വന്യജീവി സങ്കേതം വനവിജ്ഞാന കേന്ദ്രമാകുന്നു

കേളകം: ജൈവ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്താതെ ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വനവിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത പത്ത് വർഷത്തേക്കുള്ള രൂപരേഖ തയാറാക്കി. വലയംചാലിലെ ആറളം വന്യജീവി സങ്കേതം ഓഫിസിൽ 2022 – 32 വർഷത്തെ മാനേജ്മെൻറ് പ്ലാൻ തയാറാക്കാനായി നടന്ന ഉന്നതതല സമിതി യോഗത്തിലാണ് നിർദേശം. അപൂർവമായ പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സസ്യങ്ങളുടെയും സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം വളർച്ച ഉറപ്പാക്കി വനവിജ്ഞാന കേന്ദ്രമാക്കി സങ്കേതത്തെ മാറ്റും. അതോടൊപ്പം വന്യജീവി സങ്കേതത്തിലെ വിദേശ കളകളെ മുഴുവൻ ഉന്മൂലനം ചെയ്യും. കാലങ്ങളായി നടക്കുന്ന പക്ഷി, ചിത്രശലഭ, മത്സ്യ, സസ്യ സർവേകൾ തുടരും. വാച്ച് ടവർ, ഇന്റർപ്രട്ടേഷൻ സെന്റർ എന്നിവ നവീകരിക്കും. കൂടുതൽ ട്രക്കിങ് പാതകൾ സ്ഥാപിക്കും. പ്രകൃതി പഠനക്യാമ്പുകൾ വർധിപ്പിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന പുതുതലമുറയെ സൃഷ്ടിക്കണം. വന്യ മൃഗങ്ങൾ പുറത്ത് പോകാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഇവക്ക് ആവശ്യമായ വിഭവങ്ങൾ വനത്തിനുള്ളിൽ തന്നെ ഒരുക്കണം. പുൽത്തകിടികൾ നിർമിക്കുകയും കാട്ടുതീയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ഒരുക്കുകയും വേണമെന്നും നിർദേശങ്ങളുണ്ടായി.
സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് വൈൽഡ്ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി. ഉത്തമന് അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ആറളം വന്യജീവി സങ്കേതം വാർഡൻ വി. സന്തോഷ്കുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജന, ആറളം ഫാം സൂപ്രണ്ട് ദിനചന്ദ്രൻ, മുൻ ആറളം വൈൽഡ്ലൈഫ് വാർഡൻമാരായിരുന്ന ഷെയ്ഖ് ഹൈദർ ഹുസൈൻ, എ. പത്മനാഭൻ, ഡോ. സുചനപൽ, ഡോ. ഡാന്റ്സ് കെ.ജെ, പക്ഷി നിരീക്ഷകനായ ഡോ. ശശികുമാർ, സീക്ക് പ്രതിനിധി പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login