Breaking News
ഓൺലൈൻ ഭക്ഷണ വിതരണം: ജി.എസ്.ടി മാറ്റങ്ങൾ സങ്കീർണ്ണം
2022 ജനുവരി ഒന്നുമുതൽ ഓണ്‍ലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ-കൊമേഴ്സ് സേവനദാതാക്കൾക്ക് മാത്രമായിരിക്കും. ജി.എസ്.ടി നിയമത്തിലെ 9(5) ഭേദഗതിപ്രകാരം ഒരു ഹോട്ടൽ, റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി (സ്വിഗ്ഗി, സൊമാറ്റോ, റെസോയി) ഓർഡർ ചെയ്താൽ ജി.എസ്.ടി ചുമത്തേണ്ട ബാധ്യത അതത് ഇ-കൊമേഴ്സ് സംവിധാനത്തിനാണ്. 2021 ഡിസംബർ 31 വരെ ജി.എസ്.ടി ചുമത്തേണ്ട ബാധ്യത അതത് ഹോട്ടൽ, റെസ്റ്റോറന്റുകൾക്കായിരുന്നു. വളരെ ലളിതമായ ജിഎസ്ടി ഭേദഗതിയാണ് നടത്തിയിരിക്കുന്നത് എന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും ദൂരവ്യാപക ഫലങ്ങളാണ് ഇതിലൂടെയുണ്ടാകുക.
പുതിയ ഭേദഗതി പ്രകാരം ഹോട്ടൽ, റസ്റ്ററന്റ് എന്നിവയിൽ പാകം ചെയ്ത ഭക്ഷണപദാർഥങ്ങൾക്ക് മാത്രമേ ഇ-കൊമേഴ്സ് സംവിധാനങ്ങൾക്ക് നികുതി ചുമത്താൻ ബാധ്യതയുള്ളൂ. റസ്റ്ററന്റുകളിൽ വിൽക്കുന്ന (അവിടെ പാകം ചെയ്യാത്ത) പാക്കറ്റ് ഭക്ഷണങ്ങൾക്ക് നികുതി ചുമത്തേണ്ട ബാധ്യത അതത് റെസ്റ്റോറന്റുകൾക്ക് മാത്രമായിരിക്കും.
ജനുവരി ഒന്നിനുശേഷം ഒരു ഹോട്ടൽ, റെസ്റ്റോറന്റിൽനിന്ന് ഇ-കൊമേഴ്സ് സംവിധാനം വഴി ഒരു മസാല ദോശയും കോക്കും ഓർഡർ ചെയ്താൽ, രണ്ട് ഇൻവോയിസ് ബില്ലുകൾ ഉപഭോക്താവിനു ലഭിക്കും. മസാല ദോശയുടെ വില+ജി.എസ്.ടി+ സർവീസ് ചാർജ് എന്നിവ ചേർത്ത ബിൽ ഇ-കൊമേഴ്സ് സേവന ദാതാവും കോക്കിന്റെ വില+ജി.എസ്.ടി+ സർവീസ് ചാർജ് എന്നിവ ചേർത്ത ബിൽ ഹോട്ടൽ ഉടമയും നൽകണം.
ഹോട്ടലിൽ പാകം ചെയ്ത ഭക്ഷണത്തിന് അഞ്ച് ശതമാനം ജിഎസ്ടി ( 2.5 % എസ്ജിഎസ്ടി + 2.5 % സിജിഎസ്ടി) യും കോക്കിന് 28 ശതമാനം ജി.എസ്.ടി ( 14% എസ്.ജി.എസ്.ടി + 14% സി.ജി.എസ്.ടി)യും കൂടാതെ കോന്പൻസേഷൻ സെസ് 12 ശതമാനവും ചുമത്തേണ്ടതാണ്. ഫലത്തിൽ രണ്ടു വ്യത്യസ്ത സ്ലാബുകളിലുള്ള രണ്ടു ഇൻവോയിസ് ബില്ലുകൾ ഉപഭോക്താവിന് ലഭിക്കും.
ചെറുകിട ഹോട്ടൽ, റസ്റ്ററന്റ് രംഗത്തുള്ളവർക്ക് ഇത്തരത്തിൽ ബില്ലുകൾ നൽകുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ടു ബില്ലുകൾ വരുന്നതിനാൽ, ഉപഭോക്താവ് രണ്ടു ഡെലിവറി ചാർജ് നൽകേണ്ടിവരും. പാകം ചെയ്ത ഭക്ഷണത്തിനും പാക്കറ്റ് ഭക്ഷണത്തിനും രണ്ടു തരത്തിലുള്ള ജിഎസ്ടി ആയതിനാൽ, ഡെലിവറി ചാർജിലും മാറ്റം വരും. ഇക്കാര്യത്തിലൊന്നും പുതിയ ജി.എസ്.ടി ഭേദഗതി വേണ്ടത്ര വ്യക്തത വരുത്തിയിട്ടില്ല. 7500 രൂപയിൽ കൂടുതൽ മുറിവാടകയുള്ള ഹോട്ടലിലെ റെസ്റ്റോറന്റുകൾക്ക് പുതിയ ഭേദഗതി ബാധകമാവില്ല. ചെറുകിട-ഇടത്തരം ഹോട്ടലുകളെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. ഹോട്ടൽ, റെസ്റ്റോറന്റുകളിൽ വിൽക്കുന്ന മിഠായി, ബേക്കറി ഭക്ഷണങ്ങൾ ഹോട്ടൽ സർവീസുകളിൽ പെടുകയില്ല.
ഇ-കൊമേഴ്സ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ടിസിഎസ് 2022 ജനുവരി മുതൽ ഹോട്ടൽ, റെസ്റ്റോറന്റുകളിൽനിന്ന് നൽകുന്ന ബില്ലുകൾക്കു മാത്രമായിരിക്കും. അതായത്, മൊത്തം സേവനത്തിനു പകരം ഹോട്ടൽ,റെസ്റ്റോറന്റുകൾ നൽകുന്ന ബില്ലിൽനിന്നു മാത്രമേ രണ്ടു ശതമാനം ടി.ഡി.എസ് പിടിക്കൂ.
പാക്കറ്റ് ഭക്ഷണം വിൽക്കുന്നില്ലാത്ത ഹോട്ടൽ, റസ്റ്ററന്റുകൾക്കു മാത്രമേ ജി.എസ്.ടി കോന്പൗണ്ടിംഗ് ആനുകൂല്യം നേടാൻ സാധിക്കൂ. അന്‍പതു ലക്ഷത്തിൽ താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടൽ, റസ്റ്ററന്റുകൾക്ക് കോന്പൗണ്ടിംഗ് സ്വീകരിക്കാമെങ്കിലും ഇ-കൊമേഴ്സ് വഴിയുള്ള വില്പനയും വരുമാനത്തിൽപ്പെടും. ചുരുക്കിപ്പറഞ്ഞാൽ, ഹോട്ടൽ, റസ്റ്ററന്റുകൾ ഉപഭോക്താവിൽനിന്ന് നേരിട്ട് നികുതി പിടിക്കാതെ ഇ-കൊമേഴ്സ് സേവനദാതാക്കളുടെ കമ്മീഷന്റെ ടി.ഡി.എസ് നൽകേണ്ടിവരും.
സങ്കീർണത ഇവയിൽ
• ഉപഭോക്താവിന്റെ വ്യത്യസ്ത ഓർഡറിന് രണ്ട് ഇൻവോയിസുകൾ ഇ-കൊമേഴ്സ് സേവനദാതാവ് നൽകണം. ഡെലിവറി സമയത്ത് ഒരു ഇൻവോയിസ് നൽകാതിരുന്നാൽ, ആ പണം ഡെലിവറി ചെയ്യുന്നയാൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
• ഹോട്ടൽ, റെസ്റ്റോറന്റിൽ പാകം ചെയ്ത ഭക്ഷണത്തിനും പാക്കറ്റ് ഭക്ഷണത്തിനുമുള്ള ഡെലിവറി ചാർജിന്മേലുള്ള ജി.എസ്.ടി വ്യത്യസ്തമായിരിക്കും. (ഹോട്ടൽ, റസ്റ്ററന്റ് ഭക്ഷണത്തിന് അഞ്ച് ശതമാനം, പാക്കറ്റ് ഭക്ഷണത്തിന് 18 ശതമാനം). ഫലത്തിൽ ഒരേ സേവനത്തിന് വ്യത്യസ്ത ജി.എസ്.ടി നൽകേണ്ടിവരും.
• ഇ-കൊമേഴ്സിന്റെ കമ്മീഷന്മേൽവരുന്ന ആദായനികുതിയുടെ രണ്ടു ശതമാനം ടി.ഡി.എസ് ഇ-കൊമേഴ്സ് സേവനദാതാവ് ഹോട്ടൽ, റെസ്റ്റോറന്റ് ഉടമയ്ക്കു നൽകണം.ഹോട്ടൽ/റെസ്റ്റോറന്റ് ആദായനികുതി റിട്ടേൺ സമർപ്പിച്ചാൽ മാത്രമേ ഇ-കൊമേഴ്സിന് ടി.ഡി.എസ് ക്രെഡിറ്റും ഹോട്ടൽ/റെസ്റ്റോറന്റ് ഉടമയ്ക്ക് ചെലവായും കണക്കാക്കപ്പെടുകയുള്ളൂ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login