Breaking News
പണമല്ല, പണത്തെക്കുറിച്ചുള്ള അറിവ് മക്കൾക്കുള്ള മികച്ച സമ്മാനം

പണത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും കുട്ടിയെ പഠിപ്പിക്കാൻ മികച്ച സ്ഥലം വീട് തന്നെയാണ്. ചില പ്രായോഗിക മാർഗങ്ങൾ ഇതാ.
* പണത്തെക്കുറിച്ചു സംസാരിക്കുക– കുട്ടികളുമായി പണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുക. പണം എവിടെ നിന്ന് കിട്ടുന്നു, അത് എന്തിനെല്ലാം ചെലവാക്കുന്നു എന്നെല്ലാം സംസാരിക്കണം. വളരുന്തോറും പണത്തെക്കുറിച്ചുള്ള അവരുടെ ധാരണയും മെച്ചപ്പെട്ട് വരും.
* വീട്ടുകാര്യങ്ങൾ അറിയിക്കുക– ദൈനംദിന കാര്യങ്ങളിൽ അവരെ ഉൾപ്പെടുത്തുക. വീട്ടിലെ ചെലവുകൾ എന്തെല്ലാം? അതിൽ ഏതിനാണ് പ്രാധാന്യം, ഏത് ഒഴിവാക്കാം എന്നെല്ലാം അവർ സ്വയം മനസ്സിലാക്കട്ടെ.
* തീരുമാനങ്ങളിൽ ഉൾപ്പെടുത്തുക– വീട്ടിൽ തീരമാനമെടുക്കുമ്പോൾ കുട്ടികളുടെ അഭിപ്രായം ആരായണം. സാമ്പത്തിക കാര്യങ്ങളിലേക്ക് മനസ്സ് തുറക്കാൻ ഇതു സഹായിക്കും. ഭാവിയിൽ മികച്ച തീരുമാനമെടുക്കാനും അവർ പ്രാപ്തി നേടും. ചിലപ്പോൾ നിങ്ങളുടെ തെറ്റായ തീരുമാനങ്ങൾ ചൂണ്ടിക്കാണിക്കാനും അവർക്കു കഴിയും.
* പ്രായോഗിക്കാൻ അവസരം നൽകുക– സാമ്പത്തിക കാര്യങ്ങളിലുള്ള കുട്ടികളുടെ അറിവ് പ്രയോഗിക്കാൻ കഴിയുന്നത്ര അവസരങ്ങൾ സൃഷ്ടിക്കുക. നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അത് കുട്ടികളെ അറിയിക്കുക. അത് ചെലവുകൾ ചുരുക്കാനും വിവേകത്തോടെ ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കും.
എവിടെ തുടങ്ങണം?
ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ പഠിപ്പിക്കണം. അതിനായി കുട്ടിയുമായി നിങ്ങൾക്ക് സൂപ്പർ മാർക്കറ്റിലേക്ക് പോകാം. പരമാവധി എത്ര പണം ചെലവാക്കാമെന്ന് (നിങ്ങളുടെ ബജറ്റ് എത്രയെന്ന്) അവരെ അറിയിക്കുക. വാങ്ങാൻ ആഗ്രഹിക്കുന്നവയുടെ പട്ടിക കുട്ടികൾക്ക് ഒപ്പം ഇരുന്ന് ആദ്യമെ തയാറാക്കിയിരിക്കണം. തീർച്ചയായും പുതിയ കളിപ്പാട്ടം വാങ്ങാൻ അവർക്ക് ആഗ്രഹമുണ്ടാകും. എന്നാൽ അത്യാവശ്യം വേണ്ട സ്കൂൾ സാധനങ്ങളോ പലചരക്കോ ഒഴിവാക്കാനാകില്ലെന്ന് നിങ്ങൾക്ക് വിശദീകരിക്കാം.
സമ്പാദിക്കാനും അവസരം സൃഷ്ടിക്കുക
കിട്ടുന്നതിൽ നിന്ന് മിച്ചം പിടിക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുക. പണം കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് പഠിക്കാൻ ഇത് അവസരം നൽകുന്നു.
പ്രതിഫലം നൽകുക– വീട്ടിലെ ജോലികൾ പ്രായത്തിന് അനുയോജ്യമായി നൽകുക. അവ ചെയ്തു പൂർത്തിയാകുമ്പോൾ ഒരു അലവന്‍സ് നൽകുക. ജോലികൾക്ക് പകരം പോക്കറ്റ് മണി വാഗ്ദാനം ചെയ്യുമ്പോൾ, കുട്ടികൾ അവരുടെ അധ്വാനത്തിന്റെ ആവശ്യകതയും പണത്തിന്റെ മൂല്യവും മനസ്സിലാക്കും.
പുരോഗതി വിലയിരുത്തുക
നിശ്ചിത സമയത്ത് എത്ര നേടി, എത്ര ചെലവാക്കി, എത്ര മിച്ചംപിടിച്ചു എന്ന് മനസ്സിലാക്കാൻ ഒരു ചാർട്ട് ഉണ്ടാക്കാം. സ്വന്തം പുരോഗതി അവർക്ക് കാണാൻ കഴിയും.
സ്വന്തം പണം കൈകാര്യം ചെയ്യിക്കുക– അതുവഴി ബജറ്റിങ്ങിനെക്കുറിച്ചും സ്വന്തം പണം ഉപയോഗിച്ച് എങ്ങനെ സാധനങ്ങൾ വാങ്ങാമെന്നും ധാരണ ലഭിക്കും. എല്ലാ സാധനങ്ങളും വാങ്ങാനാവുന്നതല്ലെന്നും അവരുടെ ചില ആവശ്യങ്ങൾ നിങ്ങൾ നിരസിക്കുന്നത് എന്തുകൊണ്ടാണെന്നും അവർ മനസ്സിലാക്കും.
പിഗ്ഗി ബാഗ് സമ്മാനിക്കുക
സമ്പാദ്യത്തെക്കുറിച്ച് പഠിക്കാൻ പിഗ്ഗി ബാങ്കുകൾ മികച്ച തുടക്കമാകും. സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഒരു പ്ലാൻ ഉണ്ട്. ഒരു സൈക്കിൾ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതുടനെ വാങ്ങിക്കൊടുക്കരുത്. പകരം അവരുടെ അലവൻസിന്റെ ഒരു ഭാഗം അതിനായി സൂക്ഷിക്കാൻ പറയുക. ആവശ്യമായ തുക അവരുടെ പിഗ്ഗി ബാഗിൽ ആകുമ്പോൾ മാത്രം സൈക്കിൾ വാങ്ങുക. ആഗ്രഹത്തിനു പണച്ചെലവുണ്ടെന്നും അതു സമാഹരിക്കാൻ ക്ഷമ കാട്ടണമെന്നും അവർ മനസ്സിലാക്കും. ചെലവുകൾ അവർ വെട്ടിക്കുറയ്ക്കും.
കുട്ടികൾ പണം ചെലവഴിക്കുന്നുവെന്നതിന്റെ കണക്ക് ദിവസം തോറും എഴുതി സൂക്ഷിക്കട്ടെ. മാസാവസാനം ആ പട്ടിക വിലയിരുത്തുക. പണം എങ്ങോട്ടാണ് പോകുന്നതെന്നും എങ്ങനെ ചെലവഴിക്കുന്നുവെന്നും അവർ മനസ്സിലാക്കും.
വൈകി ലഭിക്കുന്നതിന്റെ മൂല്യം
ഏതു ലക്ഷ്യവും നേടാനുള്ള വിജയമന്ത്രം ക്ഷമയാണ്. ആഗ്രഹത്തിനും അതു നേടുന്നതിനും ഇടയിൽ നീണ്ട കാത്തിരിപ്പ് ഉണ്ട്. ഇത് പ്രധാനമാണ്. കുട്ടിയായിരിക്കുമ്പോഴേ കാത്തിരിക്കാൻ പഠിപ്പിക്കുക. ഇന്ന് മിഠായിക്ക് 50 രൂപ ചെലവഴിക്കുന്നതിനു പകരം തുക ലാഭിക്കുകയും ഗെയിം സിസ്റ്റം പോലുള്ള വലിയ ആഗ്രഹം സാധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക. കാരണം, ഇത് പിന്നീട് കൂടുതൽ പ്രതിഫലദായകമായ ആവശ്യങ്ങൾക്കായി പണം മാറ്റിവയ്ക്കാൻ പഠിപ്പിക്കുന്നു.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
You must be logged in to post a comment Login