Connect with us

Breaking News

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിന് പിന്തുണ ഏറുന്നു

Published

on

Share our post

കണ്ണൂർ : ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ പരിപാടിയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിൻ മുന്നേറുന്നത്. ക്യാമ്പയിനിന്റെ ഭാഗമായുള്ള ബദൽ ഉൽപന്ന പ്രദർശനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഡിസംബർ 31 വരെ നടക്കും.

ചെറുതാഴം ഗ്രാമ പഞ്ചായത്തിൽ ജനുവരി ഒന്നിന് വൈകിട്ട് പ്ലാസ്റ്റിക്ക് ഫ്രീ പഞ്ചായത്ത്-ശുചിത്വ റാലി സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടാളി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ഫ്രീ ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി അഞ്ചിന് പ്ലാസ്റ്റിക് ബദൽ വിളംബര ഘോഷ യാത്രയും തുടർന്ന് ശുചിത്വ ഗീതത്തിന്റെ അകമ്പടിയോടെ മെഗാ തിരുവാതിരയും സംഘടിപ്പിക്കും.

മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും, കുട്ടികളും, പഞ്ചായത്തും ചേർന്ന് വീഡിയോ പ്രചാരണവും നടത്തും. ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത മംഗല്യം പദ്ധതി നടപ്പിൽ വരുത്താനും കൂടാളി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക്കിനെതിരായ നടപടി ശക്തമാക്കാൻ ആന്റി വിജിലൻസ് ടീം രൂപീകരിക്കാനും തീരുമാനിച്ചു.

കോട്ടയം ഗ്രാമപഞ്ചായത്തിൽ ജനുവരി ഒന്നിന് എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കും. വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഡിസംബർ 31 ന് ശുചിത്വ സന്ദേശ യാത്രയും സംഘടിപ്പിക്കും. പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുതലങ്ങളിൽ ബദൽ ഉൽപന്ന മേളകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യ മേള പെരളശ്ശേരിയിൽ രണ്ട് കേന്ദ്രങ്ങളിലായി ഡിസംബർ 24 ന് നടന്നു.

ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ ഡിസംബർ 30നാണ് ബദൽ ഉൽപന്ന വിപണന മേള. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ ജനുവരി നാല്, അഞ്ച് തീയ്യതികളിൽ മേള നടക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്ത് ജനുവരി ഒന്ന്, രണ്ട് തീയ്യതികളിൽ പിലാത്തറ ബസ് സ്റ്റാൻഡിൽ ബദൽ ഉൽപന്ന മേള സംഘടിപ്പിക്കും.

കണിച്ചാർ, ഇരിക്കൂർ, കീഴല്ലൂർ പഞ്ചായത്തുകളിൽ ആൻറി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം രൂപീകരിച്ചിട്ടുണ്ട്. ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നൽകാൻ പേരാവൂർ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.  വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ ജനുവരി ഒന്ന് മുതൽ ആന്റിി പ്ലാസ്റ്റിക്  സ്‌ക്വാഡിന്റെ പരിശോധന കർശനമാക്കും. ഡിസംബർ 30ന് പിപ്പിനിശേരി – കണ്ണപുരം അതിർത്തി മുതൽ കണ്ണപുരം ടൗൺ വരെ ശുചിത്വ റാലി സംഘടിപ്പിക്കും. ജനുവരി നാല്, അഞ്ച് തീയ്യതികളിൽ ബദൽ ഉൽപ്പന്ന പ്രദർശനമേളയും സംഘടിപ്പിക്കും.

മയ്യിൽ ഗ്രാമപഞ്ചായത്തിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജനവരി ഒന്നു മുതൽ ആരംഭിക്കും. മയ്യിൽ ബസ്സ്റ്റാന്റിൽ ബദൽ ഉൽപന്ന പ്രദർശന മേള ജനവരി ഒന്നിന് ആരംഭിക്കും. ജനുവരി എട്ടിന് പ്ലാസ്റ്റിക്ക് മുക്ത പ്രചരണ മാർച്ച് സംഘടിപ്പിക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!