Breaking News
ജനുവരി 1 മുതൽ വസ്ത്രങ്ങൾക്ക് വിലകൂടും; ജി.എസ്.ടി 12 ശതമാനം
കോട്ടയം: വ്യാപാരികളുടെ പ്രതിഷേധങ്ങൾക്കിടെ ജി.എസ്.ടി നിരക്ക് ജനുവരി ഒന്നുമുതൽ 12 ശതമാനം ആയി വർധിക്കും. ഇതോടെ നിത്യോപയോഗ വസ്ത്രങ്ങൾക്ക് വില കൂടും. സെപ്റ്റംബറിലാണ് നിരക്ക് വർധിപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചത്. നിലവിൽ തുണിത്തരങ്ങൾക്ക് അഞ്ചുശതമാനം നികുതിയാണ് ഈടാക്കുന്നത്. 1000 രൂപയുടെ മുകളിലുള്ള റെഡിമെയ്ഡ് തുണിത്തരങ്ങൾക്ക് 12 ശതമാനവും. പുതിയ തീരുമാനപ്രകാരം ഇനി അഞ്ചുശതമാനം നികുതി ഇല്ല. എല്ലാ തുണിത്തരങ്ങൾക്കും 12 ശതമാനം തന്നെ ജി.എസ്.ടി നൽകണം.
നേരത്തേ വാറ്റ് ഉണ്ടായിരുന്ന സമയത്ത് മൂന്നുശതമാനം നികുതിയാണ് നൽകിയിരുന്നത്. 2017ൽ ജി.എസ്.ടി വന്നതോടെ അഞ്ചുശതമാനമായി. ഇപ്പോൾ 140 ശതമാനത്തിലധികം വർധനയാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നതെന്ന് വസ്ത്ര വ്യാപാരികൾ പറയുന്നു. മാത്രമല്ല, നിലവിലെ സ്റ്റോക്ക് അഞ്ചുശതമാനം ജി.എസ്.ടിയിലാണ് വിൽക്കുന്നത്. ഈ സ്റ്റോക്ക് ജനുവരി 1 മുതൽ എം.ആർ.പി വിലയിൽ തന്നെയേ ഉപഭോക്താക്കൾക്ക് വിൽക്കാനാകൂ. എന്നാൽ, 12 ശതമാനം നികുതി നൽകുകയും വേണം. ഇത് തങ്ങൾക്ക് വൻനഷ്ടമാണ് ഉണ്ടാക്കുകയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തോർത്ത്, കൈലി, അടിവസ്ത്രങ്ങൾ, നൈറ്റി തുടങ്ങിയ നിത്യോപയോഗ വസ്ത്രങ്ങൾക്ക് വില കൂടും. ഇന്ധന- പാചകവാതക വിലക്കയറ്റത്തിന് പുറമെ വസ്ത്രങ്ങൾക്ക് കൂടി വില ഉയരുന്നതോടെ ജനജീവിതത്തെ ബാധിക്കും. രണ്ടുവർഷമായി വ്യാപാര മാന്ദ്യത്തിൽ ഉഴലുന്ന ചെറുകിട കച്ചവടക്കാർ പൂർണമായി തകർച്ചയിലേക്ക് തള്ളപ്പെടും. ജി.എസ്.ടി യുടെ സങ്കീർണതകൾ അറിയാത്ത താഴെ തട്ടിൽ ഉള്ളവരുടെ ജീവിതമാർഗം അടയും. ഊർധശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കൈത്തറി മേഖല പൂർണമായി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. കൈത്തറി വസ്ത്രങ്ങൾക്ക് വില കൂടാനിടയാക്കുന്നതാണ് പുതിയ നികുതിഘടന. നികുതിയില്ലാത്ത പട്ടികയിലുണ്ടായിരുന്ന കൈ നൂലിന് അഞ്ച് ശതമാനം നികുതി ചുമത്തും. പവർലൂമിൽ ഉപയോഗിക്കുന്ന കോൺ നൂലിനും ഇതേ നികുതി നിരക്കുതന്നെ. നികുതി വർധന നടപ്പാക്കരുതെന്നാണ് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആവശ്യം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login