Connect with us

Breaking News

വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത‌ത് തന്നെയെന്ന് സി.ബി.ഐ

Published

on

Share our post

തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണ കാരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകമാണെന്ന ആരോപണം സി.ബി.ഐ തള്ളി. നിരന്തരവും അതി ക്രൂരവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സിബിഐ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍ പാലക്കാട് പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തില്‍ ഏറെ വിവാദമായ കേസില്‍ നേരത്തെ കേരള പൊലീസ് നടത്തിയ അന്വേഷണം പൂര്‍ണമായും ശരിവെക്കുന്നതാണ് സി.ബി.ഐ കണ്ടെത്തല്‍.

പാമ്പാംപള്ളം കല്ലങ്കാട് വി. മധു, പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ഇടുക്കി രാജാക്കാട് നാലു തൈക്കല്‍ വീട്ടില്‍ ഷിബു, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതികള്‍. മൂത്ത കുട്ടിയുടെ മരണത്തില്‍ വി. മധു, എം. മധു, ഷിബു എന്നിവരും രണ്ടാമത്തെ കുട്ടിയുടെ മരണത്തില്‍ വി. മധു, പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരുമാണ് പ്രതികള്‍. വീട്ടില്‍ അതിക്രമിച്ച് കയറി ബലാല്‍സംഗം, പോക്‌സോ ആക്ട്, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയത്. ഷിബുവിനെതിരെ എസ്.സി എസ്.ടി വകുപ്പും ചുമത്തി. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം നിലവിലുണ്ട്. ഈ കുറ്റപത്രം തുടരണമെന്നും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്. നേരത്തെ പൊലീസ് പ്രതിചേര്‍ത്തവരാണ് സി.ബി.ഐ.യുടെ പ്രതികളും.

2017 ജനുവരി 13 നാണ് വാളയാര്‍ അട്ടപ്പള്ളത്ത് 13 കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാര്‍ച്ച് നാലിന് ഒമ്പത് കാരിയായ അനിയത്തിയും ഇതേവീട്ടില്‍ തൂങ്ങി മരിച്ചു. സംഭവത്തില്‍ ഒട്ടേറെ സംശയങ്ങളുയര്‍ന്നു. അതോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മരണം ആതമഹത്യയാണെന്നും ക്രൂരമായ പീഡനമാണ് മരണ കാരണമെന്നും കണ്ടെത്തി. അഞ്ച് പേരെ അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ ജുവനൈല്‍ കോടതിയിലും നാല് പേര്‍ക്കെതിരെ പാലക്കാട് പോക്സോ കോടതിയിലും പൊലീസ് കുറ്റപത്രം നല്‍കി. എന്നാല്‍ പ്രതികളെ കോടതി വെറുതെ വിട്ടു. ഒരു പ്രതി ആത്മഹത്യയും ചെയ്തു. പ്രതികളെ വെറുതെ വിടാന്‍ കാരണം പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതിനിടെയാണ് 2021 എപ്രില്‍ ഒന്നിന് കേസ് സി.ബി.ഐക്ക് വിട്ടത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!