Breaking News
അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന ഏറ്റവും വലിയ പ്ലാന്റ് ഐസ്‌ലന്‍ഡില്‍
കോപ്പന്‍ഹേഗന്‍: അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ഐസ്‌ലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓര്‍ക്ക പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന പ്ലാന്റ് ക്ലിംവര്‍ക്സ് എ.ജി.യും കാര്‍ബ്ഫിക്‌സും ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 4,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കാന്‍ പ്ലാന്റിന് കഴിയും. 720 കാറുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവിന് തുല്യമാണിത്. എട്ട് വലിയ കണ്ടെയ്‌നറുകളാണ് പ്ലാന്റിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകതരം ഫില്‍റ്ററുകളും ഫാനുകളും ഉപയോഗിച്ചാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്നത്.
സമീപത്തെ ഭൗമതാപനിയത്തില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് വെള്ളവുമായി കലര്‍ത്തുന്നു. സോഡാ മെഷീന് സമാനമായ പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്. തുടർന്ന് ഇത് ഭൂമിക്കടിയില്‍ സൂക്ഷിക്കുന്നു. ഭൂമിക്കടിയിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചോരാനുള്ള സാധ്യതയുണ്ട്. ചോര്‍ച്ച തടയാന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് സൂക്ഷിക്കുന്നത്. ഭൂമിക്കടിയിലെ ചൂട് മൂലം ഇവ ക്രമേണ പാറയുടെ രൂപത്തിലാക്കുന്നു.
ലോകത്താകെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 15 പ്ലാന്റുകളാണുള്ളത്. ആകെ 9,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പ്ലാന്റുകളില്‍ ശേഖരിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം 31.5 ബില്ല്യണ്‍ കടന്നുവെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നതിലൂടെ ആഗോള താപനത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയും. ഇതുവഴി ആഗോളതാപനത്തിന്‍റെ പ്രത്യാഘാതങ്ങളായ കാട്ടുതീ, പ്രളയം, സമുദ്രനിരപ്പ് ഉയരല്‍ തുടങ്ങിയവ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരിട്ട് അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ വലിച്ചെടുക്കല്‍ ചെലവേറിയ ഒരു പ്രവര്‍ത്തനമാണ്. എന്നാല്‍ കൂടുതല്‍ കമ്പനികളും ഉപഭോക്താകളും അവരുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കാന്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തുമെന്ന് പ്രത്യാശയിലാണ് പ്ലാന്റ് നിർമാതാക്കള്‍.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login