Breaking News
അബ്ദുല്ല യൂസുഫ് അലിയുടെ വിഖ്യാത ഇംഗ്ലീഷ് ഖുർആൻ വ്യാഖ്യാനം മലയാളത്തിൽ
ബഹുഭാഷാ പണ്ഡിതനും ബുദ്ധിജീവിയുമായ അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച വിശ്വപ്രസിദ്ധ ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥം മലയാളത്തിൽ പുറത്തിറങ്ങുന്നു. ഖുർആൻ മലയാളം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം (ആദ്യ ഭാഗം) ജനുവരി ഒന്ന് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖ പ്രവാസി മലയാളി വ്യവസായിയും വിദ്യാഭ്യാസ സംരംഭകനുമായ ഡോ. പി. മുഹമ്മദലി (ഗൾഫാർ) പ്രകാശനം ചെയ്യും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന പ്രകാശന സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആദ്യപ്രതി ഏറ്റുവാങ്ങും.
വിശിഷ്ടാതിഥികളായി എം.കെ. സാനു, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി എന്നിവർക്കൊപ്പം. റോമിലെ ‘തവാസുൽ’ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡയലോഗ് ഡയറക്ടറും ഇറ്റാലിയൻ ബുദ്ധിജീവിയും യൂസുഫ് അലിയുടെ ഖുർആൻ വ്യാഖ്യാനത്തിന്റെ ഇറ്റാലിയൻ പരിഭാഷകയുമായ ഡോ. സെബ്രിന മലയ് ഓൺലൈനായും പങ്കെടുക്കും. ടി.കെ. ഉബൈദ്, ഡോ. കുഞ്ഞുമുഹമ്മദ് പു ലവത്ത്, മുഹമ്മദ് തൗഫീഖ് മൗലവി, ബാബു സേട്ട്, അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ, എം.പി. ഫൈസൽ, സി. എച്. അബ്ദുറഹീം, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഇഖ്ബാൽ വലിയവീട്ടിൽ, മുജീബ് റഹ്മാൻ എം.എം. യാസർ ഇല്ലത്തൊടി എന്നിവരും പങ്കെടുക്കും.
ഖുർആൻ കാഴ്ചവെക്കുന്ന സമഗ്രജീവിതസ്പർശിയും കാലാതിവർത്തിയുമായ ആശയങ്ങളുടെ ഔന്നത്യവും ഖുർആനിക ഭാഷയുടെ മനോഹാരിതയും വായനക്കാരെ അനുഭവിപ്പിക്കുന്ന തീർത്തും വ്യതിരിക്തമായ പരിഭാഷയും വ്യാഖ്യാനവുമാണ് യൂസുഫ് അലിയുടേത്. ഇംഗ്ലീഷിലെ ഏറ്റവും ചേതോഹരമായ പരിഭാഷയായി ഇന്നും അത് നിലകൊള്ളുന്നു. ഖുർആനിക സന്ദേശങ്ങൾക്ക് അനുബന്ധമായി ലോകസാഹിത്യത്തിന്റെയും ശാസ്ത്ര വിജ്ഞാനത്തിന്റെയും സംഭാവനകളെ കൂടി വായനക്കാർക്ക് മുന്നിൽ അനാവരണം ചെയ്യുന്ന ന്യൂസുഫ് അലി, ഒരേസമയം ബുദ്ധിപരമായും ആത്മീയമായും ഖുർആനിക സന്ദേശങ്ങളെ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.
ഖുർആൻ മലയാളം എന്ന പേരിലാണ് അതിന്റെ മലയാള പരിഭാഷ പത്രപ്രവർത്തകനും ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലും ആയിരുന്ന വി.വി.എ. ശുക്കൂർ തയാറാക്കിയിരിക്കുന്നത്. അഞ്ച് ഭാഗങ്ങളായി ആസൂത്രണം ചെയ്യപ്പെട്ട മലയാള പരിഭാഷയുടെ ആദ്യ ഭാഗമാണ് ജനുവരി ഒന്നിന് പ്രകാശനം ചെയ്യപ്പെടുന്നത്. ഇതിൽ അറബി മൂലവചനങ്ങൾക്ക് മലയാള ലിപ്യന്തരണം കൂടി നൽകിയിട്ടുണ്ട്. യൂസുഫ് അലിയുടെ മനോഹര ഭാഷയുടെ തനിമയും സൗന്ദര്യവും ചോർന്നുപോകാതെയും, അറബി ഭാഷയുമായും മുസ്ലിം പശ്ചാത്തലവുമായും ബന്ധമില്ലാത്തവർക്കു പോലും ശുദ്ധ മലയാളത്തിൽ അനായാസം വായിച്ചുപോകാവുന്ന വിധത്തിലും ചിട്ടപ്പെടുത്തിയ ഈ പരിഭാഷ മറ്റുപല മലയാള പരിഭാഷകളിൽ നിന്നുമുള്ള ഒരു വേറിട്ടു നടത്തമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശയം ഫൗണ്ടേഷനാണ് പ്രസാധകർ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login