Connect with us

Breaking News

സഹപാഠിക്ക് അരവണ പായസം നൽകാൻ പോയ പതിനാറുകാരനെ നടുറോഡിൽ ഉടുമുണ്ടഴിച്ച് പരിശോധിച്ചു; ക്രൂരമർദ്ദനമേറ്റെന്നും പരാതി

Published

on

Share our post

കൊല്ലം: വാഹന പരിശോധനയ്ക്കിടെ വണ്ടി നി‌ർത്താതെപോയ പതിനാറുകാരനെ പൊലീസ് – എക്സൈസ് സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം പരവൂർ പൊലീസിനും എക്സൈസിനുമെതിരെ പരവൂർ കുറുമണ്ടൽ സ്വദേശി വിപിനാണ് സിറ്റി പൊലീസ് കമ്മീഷണറിന് പരാതി നൽകിയത്.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ വിപിൻ സഹപാഠിക്ക് അരവണ പായസം നൽകുന്നതിന് ബന്ധുവിന്റെ ബൈക്കിൽ പോകുകയായിരുന്നു. വഴിയിൽ പൊലീസിന്റെയും എക്സൈസിന്റെയും സംയുക്ത വാഹനപരിശോധന നടക്കുകയായിരുന്നു. ലൈസൻസോ വാഹനത്തിന്റെ മറ്റ് രേഖകളോ കൈയിലില്ലാതിരുന്ന വിപിൻ പൊലീസ് കൈ കാണിച്ചിട്ടും വണ്ടി നിർത്തിയില്ല. ഈ സമയം എതിർദിശയിൽ നിന്ന് വന്ന എക്സൈസ് വാഹനം വിപിന്റെ ബൈക്കിന് കുറുകെ നിർത്തുകയും വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉദ്യോഗസ്ഥർ കാൽമുട്ട് കൊണ്ട് മുഖത്തും മുതുകിലും മർദ്ദിക്കുകയുമായിരുന്നെന്ന് വിപിൻ പറയുന്നു. മർദ്ദനത്തിനൊപ്പം നടുറോഡിൽ ഉടുമുണ്ടഴിച്ച് പരിശോധിച്ചെന്നും കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. കഞ്ചാവ് ദേഹത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തന്നെ മർ‌ദ്ദിച്ചതെന്നും വിപിൻ പറയുന്നു. അതേസമയം ലൈസൻസോ രേഖകളോ ഇല്ലാതിരുന്ന വാഹനം കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!