Connect with us

Breaking News

കോഴിക്കോട് ഐ.ഐ.എമ്മില്‍ ഒഴിവ്

Published

on

Share our post

കോഴിക്കോട്ടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളിലായി 13 ഒഴിവ്.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തില്‍

ചീഫ് മാനേജര്‍ (എച്ച്.ആര്‍)1: എച്ച്.ആറില്‍ എം.ബി.എ.യും 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും: 50 വയസ്സ്

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ 1: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 40 വയസ്സ്

അസിസ്റ്റന്റ് 2: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയവും: 38 വയസ്സ്

ജൂനിയര്‍ എന്‍ജിനീയര്‍ 1: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്കും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 35 വയസ്സ്

ജൂനിയര്‍ അസിസ്റ്റന്റ് 2: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 38 വയസ്സ്

ജൂനിയര്‍ എക്‌സിക്യൂട്ടീവ് 2: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 30 വയസ്സ്

പ്രോജക്ട് മാനേജര്‍ (ഇ.ആര്‍.പി.)1: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദം ബിരുദാനന്തര ബിരുദവും കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയവും: 55 വയസ്സ്

ഹെഡ് സ്റ്റുഡന്റ് അഫയേഴ്‌സ്1: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ എം.ബി.എ./പി.ജി.ഡി.എമ്മും കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും: 55 വയസ്സ്

ഡ്രൈവര്‍ 2: പത്താം ക്ലാസ്സും ഡ്രൈവിങ് ലൈസന്‍സും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം: 40 വയസ്സ്

അപേക്ഷ: www.imk.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷയുടെ പ്രിന്റൗട്ട് HRIncharge, Indian Institute of Management Kozhikode, IIM Kozhikode Campus P.O. Kozhikode, Kerala 673570 എന്ന വിലാസത്തില്‍ അയക്കണം.

പ്രോജക്ട് മാനേജര്‍, ഹെഡ് സ്റ്റുഡന്റ് അഫയേഴ്‌സ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31.

ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 6.

മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 5.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക – https://www.iimk.ac.in/


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!