Connect with us

Breaking News

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് : അപേക്ഷാ സമർപ്പിക്കാം

Published

on

Share our post

തൃശൂർ: പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷാ സമർപ്പണം . വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം (Plus one admission) ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. 2117 ഒഴിവുകളുണ്ട്. സയൻസ് കോമ്പിനേഷൻ 724, കൊമേഴ്സ് 939, ഹ്യൂമാനിറ്റസ് 954 എന്നിങ്ങനെയാണ് ഒഴിവുകൾ.

ജില്ല ഒരു യൂണിറ്റ് ആയി കണക്കാക്കിയാണ് അലോട്ട്മെൻ്റുകൾ ഉണ്ടാകുക. ഡിസംബർ 29 വൈകീട്ട് 5 മണി വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോറം സമർപ്പിക്കുകയും ചെയ്യാം. അപേക്ഷ പുതുക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ “റിന്യൂ ആപ്ലിക്കേഷൻ “ലിങ്കിലൂടെ അപേക്ഷ നൽകണം. നിലവിൽ ഒഴിവില്ലാത്ത സ്കൂൾ/കോമ്പിനേഷൻ വേണമെങ്കിലും അപേക്ഷ നൽകാം. ഇതുവരെയും അപ്ലെ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ “ക്രിയേറ്റ് കാൻഡിഡേറ്റഡ് ലോഗിൻ ” എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപീകരിച്ച് അപ്ലെ ഓൺലെൻ എസ്.ഡബ്ല്യു.എസ് എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ അന്തിമമായി സമർപ്പിക്കണം. 

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിലും അപേക്ഷിക്കുവാൻ സാധിക്കുകയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ 168 ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലും അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നൽകാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ 2022 ജനുവരി 2 വരെ ക്രിസ്തുമസ് അവധിയാണങ്കിലും പ്രവേശന പ്രക്രിയകൾക്ക് അവധി ബാധകമല്ലെന്ന് ഹയർ സെക്കന്ററി അക്കാദമിക്ക് കോർഡിനേറ്റർ വി.എം. കരീം അറിയിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!