Connect with us

Breaking News

ഓൺലൈൻ വാഹന രജിസ്‌ട്രേഷനിലും ഇടങ്കോലിട്ട് ഇടനിലക്കാർ

Published

on

Share our post

തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ ഓൺലൈനിലേക്ക് മാറുമ്പോഴും ഇടനിലക്കാർക്ക് ഇടപെടാനുള്ള പഴുതുകളെല്ലാം അതേപടി തുടരുന്നു. പുതിയ വാഹനങ്ങൾക്ക് ഷോറൂമുകളിൽനിന്നും ഓൺലൈനായാണ് രജിസ്‌ട്രേഷൻ അപേക്ഷനൽകേണ്ടത്. ഇത് എപ്പോൾ പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. ചില അപേക്ഷകളിൽ വേഗത്തിൽ രജിസ്‌ട്രേഷൻ അനുവദിക്കപ്പെടുമ്പോൾ മറ്റുള്ളവ കാരണമില്ലാതെ വൈകുന്ന സ്ഥിതിയാണ്.

രജിസ്‌ട്രേഷനുള്ള ഓൺലൈൻ അപേക്ഷകൾ വേഗം തീർപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പല ഓഫീസുകളിലും ഇത് നടപ്പാകുന്നില്ല. അപേക്ഷകൾക്ക് മുൻഗണനക്രമം നിശ്ചയിക്കാത്തതാണ് ഇടനിലക്കാർക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും സഹായമാകുന്നത്. ഇടനിലക്കാർ ശുപാർശചെയ്യുന്ന അപേക്ഷകളിൽ ഉടൻ രജിസ്‌ട്രേഷൻ അനുവദിക്കുന്നതായാണ് പരാതി. അപേക്ഷകൾ മുൻഗണനക്രമത്തിൽ തീർപ്പാക്കുംവിധം സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തിയാൽ പ്രശ്നം പരിഹരിക്കാം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ ഇതിൽ താത്പര്യം കാണിക്കുന്നില്ല.

തിരിച്ചറിയൽ രേഖയായി ആധാർ നൽകുന്നവർക്ക് ഓൺലൈനിൽ വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള സൗകര്യം കഴിഞ്ഞദിവസം നിലവിൽവന്നിരുന്നു. ഇതേ ക്രമീകരണം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും ഉൾക്കൊള്ളിച്ചാൽ ക്രമക്കേടുകൾ തടയാനാകും. വാഹന ഉടമകളുടെ മൊബൈൽ നമ്പർ നൽകുന്നതിന് പകരം ഇടനിലക്കാരുടെയും ഷോറൂം ജീവനക്കാരുടെയും മൊബൈൽ നമ്പർ നൽകുന്ന രീതിയുമുണ്ട്. രജിസ്‌ട്രേഷൻ ഫീസും നികുതിയും അടക്കം വാഹനത്തിനുവേണ്ടി അടയ്ക്കുന്ന തുകയുടെ വിശദാംശങ്ങൾ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസായി ലഭിക്കും. ഇതൊഴിവാക്കാനും അധികത്തുക വാങ്ങുന്നത് വാഹനയുടമ അറിയാതിരിക്കാനുമാണ് മൊബൈൽ നമ്പർ മാറ്റുന്നത്. ആധാർ തിരിച്ചറിയൽ രേഖയായി ഉൾക്കൊള്ളിച്ചാൽ മൊബൈൽ നമ്പറിൽ ക്രമക്കേട് നടത്താൻ പറ്റില്ല.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!