Connect with us

Breaking News

അംഗീകാര നിറവിൽ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി

Published

on

Share our post

തളിപ്പറമ്പ് : മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്ക് ദേശീയതലത്തിൽ ഇരട്ട അംഗീകാരം. പ്രവർത്തന മികവിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്), ലക്ഷ്യ അക്രഡിറ്റേഷൻ, സംസ്ഥാന അംഗീകാരമായ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കെ.എ.എസ്.എച്ച്) എന്നിവയാണ് ലഭിച്ചത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ഉന്നതനിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ,  പശ്ചാത്തല സൗകര്യങ്ങൾ, ശുചിത്വം, അണുബാധ നിയന്ത്രണം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഓരോ വകുപ്പിനും 600ഓളം ചെക്ക് പോയിന്റുകൾ അടങ്ങുന്ന 14 ഡിപ്പാർട്ട്‌മെന്റിലും ഉയർന്ന സ്‌കോർ നേടിയാണ് ഈ അംഗീകാരം നേടിയത്. 
എൻ.ക്യു.എ.എസിന് 94 ശതമാനവും പ്രസവമുറി, ഓപ്പറേഷൻ തിയറ്റർ എന്നിവയുടെ ഉന്നത നിലവാരത്തിലുള്ള സേവനത്തിനായുള്ള അംഗീകാരമായ ലക്ഷ്യക്ക് 99 ശതമാനവുമാണ് സ്‌കോർ ലഭിച്ചത്. ആദ്യഘട്ടത്തിൽ ഒ.പി സൗകര്യം മാത്രമുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ നാലുനിലകളിൽ 100 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്‌.  ലോകോത്തര നിലവാരമുള്ള ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശുപരിപാലന സൗകര്യം, പി.പി യൂണിറ്റ്, ഒ.പി ലാബ്,  കാഷ്യാലിറ്റി ബ്ലോക്ക്,  ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ്, സ്‌പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റ്, ലേബർ റൂം, ലേബർ വാർഡ്, മികച്ച എക്‌സറേ യൂണിറ്റ് എന്നിവ ആസ്പത്രിയിലുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  സഹായകമാകുന്ന വന്ധ്യതാ നിവാരണ ചികിത്സാ കേന്ദ്രം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷ എന്ന ആശയം ഉൾക്കൊണ്ട് ലക്ഷ്യ പദ്ധതിയിൽ ഒരുക്കിയ നൂതന സജ്ജീകരണങ്ങളുള്ള പ്രസവമുറി, പ്രസവ വാർഡുകൾ എന്നിവ ആസ്പത്രിയുടെ പ്രത്യേകതയാണ്. 
ഗർഭസ്ഥ ശിശുക്കളുടെ വൈകല്യം നേരത്തെ കണ്ടെത്താനുള്ള ഡി.ഇ.ഐ.സി സംവിധാനവും ആസ്പത്രിക്ക് സമീപത്തെ  കെട്ടിടത്തിലുണ്ട്. ആസ്പത്രി സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും ആത്മാർഥമായ പരിശ്രമമാണ്  ഈ അംഗീകാരത്തിലെത്തിച്ചത്. കേരളത്തിലെ മികച്ച ആസ്പത്രിയായി ഉയർത്താനുളള പ്രവർത്തനങ്ങൾ സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ  തുടങ്ങിയിട്ടുണ്ട്.

Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!