Breaking News
ചായ കുടിക്കുന്നവരുടെ ശ്രദ്ധക്ക്; ആന്ധ്രയിലെ വ്യാജ തേയില കേരളത്തിൽ
തിരുവനന്തപുരം : ചായകുടി ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്- ഈ ശീലം ആപൽക്കരമായേക്കാം. ആന്ധ്രയിൽ നിർമിച്ച വ്യാജ തേയില കേരളത്തിലെ വിപണിയിലേക്കും എത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് പരിശോധന ആരംഭിക്കുന്നു എന്നതാണ് ചായകുടിക്കാരുടെ മനസ്സുപൊള്ളിക്കുന്ന വാർത്ത. ക്രിസ്മസ്–പുതുവൽസര കാലത്തെ ഭക്ഷ്യപരിശോധനയ്ക്കായി ജില്ലകളിൽ നിയോഗിച്ച പ്രത്യേക സ്ക്വാഡിനോട് ഇക്കാര്യവും പരിശോധിക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ് നിർദേശം നൽകി.
ക്രിസ്മസ് കാലത്ത് കൃത്രിമ നിറങ്ങളും മറ്റും ചേർത്ത കേക്കുകളും പലഹാരങ്ങളും വിൽപന നടത്തുന്നുണ്ടോ എന്ന് ബേക്കറികളിലും ബേക്കറി സാധനങ്ങൾ നിർമിക്കുന്ന യൂണിറ്റുകളിലും പരിശോധന നടത്താൻ രൂപീകരിച്ചതാണ് അസി. കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള ഈ സ്പെഷൽ സ്ക്വാഡുകൾ. വ്യാജ തേയില വിൽപന നടത്താനും ഉപയോഗിക്കാനും സാധ്യതയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ കൂടി ഈ സ്ക്വാഡ് പരിശോധന നടത്തുമെന്നാണ് സൂചന. അതേസമയം, വ്യാജ തേയില വിപണനം ചെയ്ത സംഭവങ്ങളൊന്നും സമീപ മാസങ്ങളിലൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും ആന്ധ്രയിലെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വകുപ്പ് ജാഗ്രതയിലാണ്.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബിക്കാവുലു മണ്ഡൽ എന്ന സ്ഥലത്തെ അരി മില്ലിൽ ഈ മാസം 8നു പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് വ്യാജ തേയില നിർമിക്കുന്ന വൻ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലായി ഇത്തരം ഒട്ടേറെ സ്ഥാപനങ്ങൾ കണ്ടെത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഫുഡ് കൺട്രോൾ ഓഫിസർമാർ സാംപിളുകൾ ശേഖരിച്ച് ഹൈദരാബാദിലെ ലാബിൽ പരിശോധിച്ചതോടെ വ്യാജനാണെന്നു സ്ഥിരീകരിച്ചു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഒഡീഷ, ബിഹാർ, ബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാജ തേയില വിറ്റതായാണ് ആന്ധ്ര പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
5 വർഷം മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന് വ്യാജ തേയിലയുടെ വൻ ശേഖരം പിടിച്ചെടുത്തിരുന്നു. പാലക്കാട് നൂറണിയിൽനിന്നു 5000 കിലോയും തൃശൂർ മണ്ണുത്തിയിൽനിന്നു 3000 കിലോയുമാണ് അന്ന് പിടിച്ചത്. ഏതാനും പേർ അറസ്റ്റിലുമായി. രണ്ടിടത്തും വീടുകൾ വാടകയ്ക്ക് എടുത്ത് വ്യാജ തേയില നിർമാണം നടത്തുകയായിരുന്നു. കോയമ്പത്തൂരിൽനിന്നു കൊണ്ടുവന്ന നിലവാരം കുറഞ്ഞ തേയിലയിൽ കൃത്രിമവസ്തുക്കൾ ചേർത്താണ് അന്ന് വിപണിയിൽ എത്തിച്ചിരുന്നത്. ആന്ധ്രയിൽ വ്യാജ തേയില നിർമാണ സംഘത്തിൽ തമിഴ്നാട് സ്വദേശികളുമുണ്ട്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണു തേയിലയ്ക്കു നിറം നൽകാൻ ഉപയോഗിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. ചായക്കടകളും ഹോട്ടലുകളുമാണ് ഈ ചായപ്പൊടി വാങ്ങിയിരുന്നത്.
വ്യാജ തേയില പരിശോധിക്കാം
തേയില വ്യാജനാണെന്ന് സംശയമുണ്ടെങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതികൾ അറിയിക്കാനുള്ള 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചു വിവരം പറയാം. ഈ പരാതികളും വിവരങ്ങളും ഫീൽഡ് ഓഫിസർമാർക്കു കൈമാറി നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ അനലറ്റിക് ലാബുകളിൽ തേയിലയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഈ മൂന്നു ലാബുകളും നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ഓഫ് ലബോറട്ടറീസ് (എൻ.എ.ബി.എൽ) എന്ന കേന്ദ്ര സ്ഥാപനത്തിന്റെ അംഗീകാരമുള്ളതാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login