Connect with us

Breaking News

അമ്മയുടെ ഗർഭപാത്രവും കുഴിമാടവും ഒഴികെയുള്ളവ വിശ്വസിക്കരുത് ;പ്ലസ് വൺ വിദ്യാർഥിനിയുടെ കുറിപ്പ്

Published

on

Share our post

ചെന്നൈ: ‘അമ്മയുടെ ഗർഭപാത്രവും കുഴിമാടവും ഒഴികെ മറ്റൊന്നിനെയും വിശ്വസിക്കരുത്. അവിടെ മാത്രമാണ് സുരക്ഷിതം. അടുത്ത ബന്ധുക്കളെ പോലും കണ്ണടച്ച് വിശ്വസിക്കരുത്’ ചെന്നൈ മാങ്കാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. സ്വന്തം ജീവിതം ആരെല്ലാമോ ചേർന്ന് ഇല്ലാതാക്കിയതിന്റെ സങ്കടവും വേദനയും കലർന്ന കുറിപ്പായിരുന്നു വിദ്യാർഥിനിയുടേത്. താൻ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന സൂചനയും കുറിപ്പിൽ പങ്കുവച്ചു. നിരാശയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാൻ തക്ക ചതിക്കുഴികളാണോ പെൺകുട്ടികൾക്ക് ചുറ്റും? ആധുനിക സാങ്കേതിക വിദ്യകൾ വളരുന്നതിനൊപ്പം ഇത്തരം ചതിക്കുഴികളും വ്യാപിക്കുന്നുണ്ടോ? അതെ എന്നാണ് മിക്ക വിദ്യാർഥിനികളും രക്ഷിതാക്കളും പറയുന്നത്. പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഏറെയുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.

ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

ആധുനിക സാങ്കേതിക വിദ്യയിൽ ഒളിഞ്ഞിരിക്കുന്ന ചതികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥിനി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വർഷം പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നു. തുടർന്ന് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി സ്കൂളിൽ നേരത്തേ പഠിച്ചിരുന്ന മുതിർന്ന വിദ്യാർഥിയുമായി സൗഹൃദത്തിലായി. സൗഹൃദം മുതലെടുത്ത ആൺ സുഹൃത്ത് പെൺകുട്ടിയെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തു. സംഭവം മനസ്സിലാക്കിയ വീട്ടുകാർ എതിർത്തെങ്കിലും പെൺകുട്ടി ബന്ധം തുടർന്നു. എന്നാൽ രണ്ടാഴ്ചയായി ആൺ സുഹൃത്ത് ഫോൺ എടുക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി മാനസികമായി തളർന്നിരുന്നു. പ്രണയം കാപട്യമായിരുന്നെന്ന് മനസ്സിലാക്കിയ അവൾ അതിനുള്ള പരിഹാരമായി കണ്ടത് സ്വന്തം ജീവൻ അവസാനിപ്പിക്കുക എന്നതായിരുന്നു.

വിദ്യാര്‍ഥിനിയുമായി ബന്ധത്തിലായിരുന്ന 20 വയസ്സുകാരനായ കോളജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെയും മറ്റു ചിലരുടെയും പേരുകള്‍ കൂടി പറഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

വിദ്യാർഥികൾ ഓൺലൈനിൽ, രക്ഷിതാക്കൾ ഓഫ്‌ലൈനിൽ?

കോവിഡ് കാലത്തും വിദ്യാർഥികളെ പഠനവഴിയിൽ നിലനിർത്തുന്നതിന് ഓൺലൈൻ ക്ലാസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ഇവ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും വലുതാണ്. ക്ലാസിന്റെ മറവിൽ പലവിധ ചൂഷണങ്ങൾക്കും വിദ്യാർഥികൾ ഇരയാവുന്നു. അധ്യയനം മാത്രമാവേണ്ട സന്ദേശങ്ങൾ പലപ്പോഴായി അശ്ലീലമായി മാറി. വിദ്യാർഥികൾ മൊബൈലിലും മറ്റും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോഴും ശ്രദ്ധ വേണമെന്ന് നഗരത്തിലെ മലയാളി രക്ഷിതാക്കൾ പറയുന്നു. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന അധ്യാപകരിൽ തന്നെ ചിലർ അശ്ലീല സന്ദേശങ്ങൾ‌ അയയ്ക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്കൂളിൽ നേരിട്ടുള്ള ക്ലാസുകൾ ആയാലും ഓഫ്‌ലൈൻ ക്ലാസ് ആയാലും എപ്പോഴും  ശ്രദ്ധ ആവശ്യമാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Trending

error: Content is protected !!