Breaking News
സ്വത്തിന് ഒപ്പിടാൻ മടിച്ച വൃദ്ധയെ മക്കൾ ക്രൂരമായി മര്‍ദ്ദിച്ചു
പയ്യന്നൂര്‍: സ്വത്തിനുവേണ്ടി വയോധികയായ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നിയമോപദേശം തേടി പോലീസ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മ (80)യെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്, സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. പിന്നലെയാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. അമ്മയെ മര്‍ദ്ദിച്ച സംഭവം വിവരിച്ച് മകന്റെ ഭാര്യ സി.വി. ഷീജ നല്കിയ പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. ഈമാസം 14ന് ഉച്ചയ്ക്കു ശേഷം മൂന്നോടെയാണ് സംഭവം.
10 മക്കളുടെ അമ്മയായ മീനാക്ഷിയമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയ മകന് മോഹനന്റെ വീട്ടിലാണ് മീനാക്ഷിയമ്മ ഇപ്പോള്‍ താമസിക്കുന്നത്. മക്കളിലൊരുവളായ ഓമന അഞ്ചു വര്‍ഷം മുമ്പ് മരിച്ചതോടെ ഓമനയുടെ പേരിലുള്ള 25 സെന്റ് സ്ഥലം മീനാക്ഷിയമ്മയുടേതായി മാറിയിരുന്നു. ഈ സ്വത്ത് നല്‍കാത്തതിന്റെ വിരോധത്തില്‍ തന്റെ ഭര്‍ത്താവ് മോഹനന് വീട്ടിലില്ലാതിരുന്ന സമയത്ത് നാലുമക്കള്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറുകയും അമ്മയെ മര്‍ദിക്കുകയും ചെയ്തതായാണ് പരാതിയിലുള്ളത്. അവര്‍ കൊണ്ടുവന്ന പേപ്പറുകളില്‍ ബലമായി ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ മീനാക്ഷിയമ്മ കാലില്‍ നീരുവെച്ച്, നെഞ്ചില്‍ രക്തം കട്ടകെട്ടിയ നിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വയോധികയായ അമ്മയെ മര്‍ദിച്ചും നിര്‍ബന്ധിച്ചും ഒപ്പുവെപ്പിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
“നീ ഒപ്പിട്, അടിച്ചു തകര്‍ക്കും ” എന്നൊക്കെ പറഞ്ഞ് ഒപ്പിടാന്‍ നിര്ബന്ധിക്കുമ്പോള് അതിനു വഴങ്ങാത്ത അമ്മയെ മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ് അമ്മ കരയുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. വയോധികയുടെ കരച്ചില് കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പുവെപ്പിച്ചതായി ബോധ്യപ്പെട്ടതിനാല്‍ ആവശ്യമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും രണ്ടു ദിവസത്തിനകം പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നും പെരിങ്ങോം എസ്.ഐ വി.യദുകൃഷ്ണന് പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login