Connect with us

Breaking News

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ: സർക്കാർ സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം

Published

on

Share our post

കണ്ണൂർ : ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ- അർധസർക്കാർ സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ- ദേശസാൽകൃത ബാങ്കുകളിലും ഡിസംബർ 30നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ജല്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ജില്ലാ അതിർത്തികളായ കൂട്ടുപുഴ, കൊട്ടിയൂർ, നിടുംപൊയിൽ, കരിവെള്ളൂർ, ചെറുപുഴ, ന്യൂമാഹി, തൃപ്രങ്ങോട്ടൂർ എന്നിവിടങ്ങളിൽ ‘ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ച ജില്ലയിലേക്ക് സ്വാഗതം’ എന്ന ബോർഡ് സ്ഥാപിക്കണം. സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കുകയും ബോർഡ് സ്ഥാപിക്കുകയും വേണം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഡിസംബർ 30 നകം ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ചുമതല നൽകി.

പഞ്ചായത്ത് പരിധിയിലെ പട്ടണങ്ങളിൽ ഗ്രാമപഞ്ചായത്ത്, കുടുബശ്രീ, സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ബദൽ ഉൽപ്പന്ന -പ്രദർശന വിപണന മേള സംഘടിപ്പിക്കും. ബദൽ ഉൽപ്പന്ന പ്രചരണം വർധിപ്പിക്കുന്നതിന് വ്യാപാരി സംഘടന ഭാരവാഹികളുടെയും, ബദൽ ഉൽപ്പന്ന നിർമാതാക്കളുടെയും യോഗം ഡിസംബർ 25 നകം വിളിച്ചു ചേർക്കും. പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങളിലും പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിലും പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണമെന്നും കലക്ടർ പറഞ്ഞു. യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡുമാർ, സെക്രട്ടറിമാർ, ഡി.ഡി.പി ടി.ജെ. അരുൺ , ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി. രാജീവ്, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!