Breaking News
കുടുംബശ്രീ തിരഞ്ഞെടുപ്പ് ജനുവരി 7 മുതൽ 25 വരെ
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിൽ പുതിയ സാരഥികളെ കണ്ടെത്താൻ ജനുവരി 7 മുതൽ 25 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തും. 1065 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികൾ (സി.ഡി.എസ്) 19,489 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്), 2,94,436 അയൽക്കൂട്ടങ്ങൾ എന്നിങ്ങനെ മൂന്നു തലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മാർഗനിർദേശങ്ങൾ സർക്കാർ ഉത്തരവായി ഇറക്കി.
നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വർഷം ജനുവരി 26ന് അവസാനിച്ചിരുന്നു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയൽക്കൂട്ടങ്ങൾ, 133 ഊരുസമിതികൾ, 4 പഞ്ചായത്ത് സമിതികൾ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഇതേ ദിവസങ്ങളിൽ നടക്കും.
അയൽക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 7 മുതൽ 13 വരെയും എ.ഡി.എസുകളിലേക്ക് 16 മുതൽ 21 വരെയും നടത്തും. സി.ഡി.എസ് തിരഞ്ഞെടുപ്പ് 25നാണ്. ഓരോ അയൽക്കൂട്ടത്തിനും 5 ഭാരവാഹികൾ വരും. മൊത്തം 14,72,180 പേർ. ഓരോ എ.ഡി.എസിനും 11 ഭാരവാഹികൾ; മൊത്തം 2,14,379 പേർ. ഓരോ സി.ഡി.എസിനും ചെയർപഴ്സനെയും തിരഞ്ഞെടുക്കും. ജനുവരി 26നു പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. കലക്ടർമാർക്കാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതല. 14 ജില്ലകളിലും വരണാധികാരികളെ തിരഞ്ഞെടുത്തിട്ടുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login