Breaking News
കൊവിഡ് ധനസഹായം: തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകൾ നടത്തും
കണ്ണൂർ : കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കൊവിഡ് മരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെ പങ്കെടുപ്പിച്ചാവും ക്യാമ്പുകൾ. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈൻ യോഗത്തിൽ കളക്ടർ നിർദേശം നൽകി. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകളുടെ പോരായ്മകൾ കണ്ടെത്തി, ആവശ്യമായ രേഖകൾ വാങ്ങി അംഗീകരിച്ചുനൽകാൻ തഹസിൽദാർമാർക്ക് കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ നിർദേശം നൽകി. രണ്ടു ദിവസത്തിനകം അർഹരായ മുഴുവൻ പേരുടെയും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാണ് കളക്ടറുടെ നിർദേശം. ജില്ലയിൽ കോവിഡ് ധനസഹായത്തിനായി 1189 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 822 പേരുടെ ധനസഹായം അംഗീകരിച്ചു നൽകി.
അപേക്ഷ നൽകേണ്ടത് ഓൺലൈനായി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനായി, മരിച്ച വ്യക്തിയുടെ വിവരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന കോവിഡ് മരണം സ്ഥിരീകരിക്കുന്ന കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ് അടക്കമുള്ള രേഖകൾ സഹിതം https://relief.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകണം. ലിസ്റ്റിൽ ഇല്ലെങ്കിൽ അപ്പീൽ അപേക്ഷ നൽകാനാവും. ജില്ലയിൽ കോവിഡ്-19 രോഗബാധയെതുടർന്ന് നാളിതുവരെ 3148 മരണങ്ങളാണ് ഔദ്യോഗിക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള രേഖകൾ: കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ്, മരിച്ചയാളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, അപേക്ഷകന്റെ ആധാർ കാർഡ്, റേഷൻ കാർഡ്, ധനസഹായം ലഭ്യമാക്കേണ്ട അടുത്ത ബന്ധുക്കളുടെ ബാങ്ക് പാസ്ബുക്ക്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login