Connect with us

Breaking News

കരിവെള്ളൂർ പോരാട്ട വീര്യത്തിന് 75 വയസ്സ്

Published

on

Share our post

കണ്ണൂർ : മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിനും കാർഷിക പ്രക്ഷോഭങ്ങൾക്കും ഊർജം പകർന്ന കരിവെള്ളൂർ സമരത്തിന്റെ 75–ാം വാർഷികം ഇന്ന്. മലബാർ കർഷക സംഘത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലെ കരിവെള്ളൂരിൽ 1946 ഡിസംബർ 20ന് കുടിയാൻമാരിൽനിന്ന് ശേഖരിച്ച നെല്ല് കടത്തിക്കൊണ്ടുപോകാനുളള ജന്മിയുടെ ശ്രമം ജനക്കൂട്ടം തടഞ്ഞതാണ് വൻ പ്രക്ഷോഭമായി മാറിയത്. രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ ക്ഷാമം ദുരിതവും പട്ടിണിയും വിതച്ച കാലമായിരുന്നു അത്. 1020 വീടുകളിലായി കഴിയുന്ന ആറായിരത്തോളം ജനങ്ങളുടെ പട്ടിണി മാറ്റേണ്ട 15,000 പറ നെല്ല് ജന്മി രഹസ്യമായി കടത്താൻ ശ്രമിച്ചത് എ.വി.കുഞ്ഞമ്പു, കെ.കൃഷ്ണൻ മാസ്റ്റർ, കെ.ദേവയാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.  

നേതാക്കളെ അറസ്റ്റ് ചെയ്‌തപ്പോൾ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനങ്ങൾ സംഘടിച്ചു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാനുളള പൊലീസ് വെടിവയ്പിൽ തിടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു എന്നിവർ രക്തസാക്ഷികളായി. തുടർന്ന് പൊലീസ് ഇരുനൂറോളം പേരുടെ പേരിൽ കേസെടുത്ത് നാട്ടിലാകെ ഭീതി പരത്തി. പിന്നീട് കുഞ്ഞമ്പുവിനെ 5 വർഷത്തേക്കും കൃഷ്ണൻ മാസ്റ്ററെ 3 വർഷത്തേക്കും കഠിനതടവിന് ശിക്ഷിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!