Breaking News
കെ.എസ്.ഇ.ബി.യുടെ പേരിൽ വ്യാജ സന്ദേശം; കണ്ണൂരിലെ റിട്ട. ബാങ്ക് മാനേജർക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം
തിരുവനന്തപുരം : ‘പ്രിയപ്പെട്ട ഉപയോക്താവേ, ബിൽത്തുക അടയ്ക്കാത്തതിനാൽ ഇന്നു രാത്രി 9.30 ന് നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കും’– ഇലക്ട്രിസിറ്റി ഓഫിസറുടെ പേരിൽ ഇങ്ങനെയൊരു വ്യാജ എസ്എംഎസ് ഏതു സമയത്തും നിങ്ങളുടെ ഫോണിൽ ലഭിക്കാം. കസ്റ്റമർ കെയർ സെന്ററിൽ ബന്ധപ്പെടണമെന്നും തുക ഉടൻ അടയ്ക്കണമെന്നും നിർദേശിച്ച് മൊബൈൽ നമ്പറും നൽകും.
കൺസ്യൂമർ നമ്പറോ മറ്റു വിശദാംശങ്ങളോ ഇല്ലാതെയാണ് എസ്.എം.എസ് എത്തുക. സംശയം തോന്നി ട്രൂകോളറിൽ തിരഞ്ഞാൽ ‘കെ.എസ്.ഇ.ബി ബോർഡ് തിരുവനന്തപുരം’ എന്നാണു തെളിയുക. ഇതോടെ തെറ്റിദ്ധരിക്കപ്പെടുന്ന ഉപയോക്താക്കൾ മൊബൈൽ നമ്പറിലേക്കു വിളിച്ചാൽ കെ.എസ്.ഇ.ബി അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥനാണ് സംസാരിക്കുന്നതെന്ന ഇംഗ്ലിഷിലുള്ള മറുപടിയും കിട്ടും. തട്ടിപ്പിന്റെ വഴികൾ ആരംഭിക്കുന്നത് ഇങ്ങനെയാണ്.
‘ഡൗൺലോഡ് ചെയ്യൂ, കാർഡ് നമ്പർ പറയൂ’
ഒരു ലിങ്ക് അയച്ചു തന്ന് പണം അടയ്ക്കാൻ ആവശ്യപ്പെടും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ചിലപ്പോൾ നിർദേശിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങളും കാർഡ് നമ്പറും ആവശ്യപ്പെടും. ഇതു നൽകുന്നതോടെ അക്കൗണ്ടിലെ മുഴുവൻ പണവും പിൻവലിച്ച് തട്ടിപ്പുകാർ മുങ്ങും.
വ്യാജ സന്ദേശം അയച്ച് ഓൺലൈനിലൂടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിയെടുക്കുന്ന ഉത്തരേന്ത്യൻ സംഘം കേരളത്തിൽ തട്ടിപ്പിന്റെ വലമുറുക്കുകയാണ്. 2 മാസത്തിനിടെ 30 പേരാണു പരാതിയുമായി കെ.എസ്.ഇ.ബിയെ സമീപിച്ചത്. കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക്, ഡി.ജി.പി അനിൽകാന്തിന് രണ്ടാഴ്ച മുൻപ് ഇതേക്കുറിച്ചു പരാതി നൽകി.
റിട്ട. ബാങ്ക് മാനേജർക്ക്നഷ്ടപ്പെട്ടത് ഒരു ലക്ഷം
കണ്ണൂരിലെ റിട്ട. ബാങ്ക് മാനേജരെ കബളിപ്പിച്ചു തട്ടിപ്പു സംഘം 99,108 രൂപ കൈക്കലാക്കിയത് വ്യാഴാഴ്ച. ബിൽ അടച്ചില്ലെന്നുപറഞ്ഞ് ഇദ്ദേഹത്തിന് വൈകിട്ട് 6.45ന് എസ്.എം.എസ് എത്തി. നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ഒക്ടോബറിലെ ബിൽത്തുക ഒടുക്കിയില്ലെന്നു മറുപടി. അതേമാസം 28 ന് തുക അടച്ചെന്നു പറഞ്ഞപ്പോൾ 10 രൂപയുടെ കുടിശിക ഉണ്ടെന്നായി. കുടിശിക ഒടുക്കാൻ എ.ടി.എം കാർഡ് നമ്പറും അക്കൗണ്ട് വിശദാംശങ്ങളും ചോദിച്ചു. പ്ലേ സ്റ്റോറിൽനിന്ന് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടു.
തുക അടച്ചതിന് പിന്നാലെ രാത്രി 8.43 ന് 49,500 രൂപയും 8.48 ന് 49,608 രൂപയും അക്കൗണ്ടിൽനിന്ന് പിൻവലിച്ചു. ബാങ്കിലെ സന്ദേശം എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്തതിനാൽ ബാക്കി തുക നഷ്ടമായില്ല.
വിളിക്കാം 1912
കെ.എസ്.ഇ.ബി അയയ്ക്കുന്ന സന്ദേശങ്ങളിൽ ബിൽത്തുക, കൺസ്യൂമർ നമ്പർ, സെക്‌ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, വെബ്സൈറ്റ് ലിങ്ക് (wss.kseb.in) തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുമെന്നും വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു. വ്യാജസന്ദേശങ്ങൾ ലഭിച്ചാൽ കെ.എസ്.ഇ.ബി.യുടെ കസ്റ്റമർ കെയറിൽ (1912) വിളിക്കാം. 9496001912 എന്ന വാട്സാപ് നമ്പറിലും അറിയിക്കാം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login