Connect with us

Breaking News

വാട്ട്സ്ആപ്പിലെ ‘വ്യൂ വണ്‍സ്’ ഉപയോഗിക്കുന്നത് എങ്ങന?

Published

on

Share our post

വാട്ട്സ്ആപ്പ്  അടുത്തിടെ അവതരിപ്പിച്ച പ്രത്യേകതയാണ് വ്യൂ വണ്‍സ്. ടെലഗ്രാം തുടങ്ങിയ ചില സന്ദേശ കൈമാറ്റ ആപ്പുകളില്‍ നേരത്തെ തന്നെ ഈ പ്രത്യേകതയുണ്ട്. വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ സെറ്റ് ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം.

വ്യൂവണ്‍സ് ഫീച്ചര്‍ വഴി അയക്കുന്ന ഒരു ചിത്രം അല്ലെങ്കില്‍ വീഡിയോ അത് ആരുടെ ഫോണിലാണോ ലഭിക്കുന്നത് അയാളുടെ ഫോണില്‍ ശേഖരിക്കില്ല. ഈ വീഡിയോ സ്വീകരിക്കുന്നയാള്‍ ഒരുതവണ കണ്ടാല്‍ പിന്നെ ചാറ്റില്‍ നിന്നും അപ്രത്യക്ഷമാകും. ഇത്തരത്തില്‍ അയച്ച ചിത്രങ്ങളോ വീഡിയോകളോ ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിനൊപ്പം തന്നെ വ്യൂവണ്‍സ് വഴി അയക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കുന്നയാള്‍ കണ്ടില്ലെങ്കില്‍ അപ്രത്യക്ഷമാകും. ഇത്തരത്തില്‍ സന്ദേശം അയക്കുമ്പോള്‍ വ്യൂവണ്‍ ഓപ്ഷന്‍ ഒരോ തവണയും തിരഞ്ഞെടുക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ തുറക്കും മുന്‍പ് ബാക് അപ് ചെയ്താല്‍ ആ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കും, എന്നാല്‍ തുറന്ന സന്ദേശങ്ങള്‍ ബാക്ക് അപ് നടത്താന്‍ സാധ്യമല്ല.

ഇത് അയക്കേണ്ടത് എങ്ങനെയാണെന്ന് പരിശോധിച്ചാല്‍, സാധാരണ മീഡിയ ഫയല്‍ അയക്കും പോലെ ഗ്യാലറിയില്‍ നിന്ന് ഫോട്ടോ, അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുക്കുക. അയക്കും മുന്‍പ് ചാറ്റ്ബോക്സിലെ വ്യൂവണ്‍സ് ബട്ടണ്‍ കാണാം. അത് ആക്റ്റിവേറ്റ് ചെയ്യുക. പിന്നീട് സന്ദേശം അയക്കുക. അയക്കുന്ന ചിത്രത്തിന്‍റെ സ്ഥാനത്ത് ഫോട്ടോ ആണെങ്കില്‍ Photo, വീഡിയോ ആണെങ്കില്‍ Video എന്നെ എഴുതി കാണിക്കൂ. ലഭിച്ചയാള്‍ അത് ഓപ്പണ്‍ ചെയ്താല്‍ 0pened എന്ന് കാണിക്കും. അയാള്‍ ഫയല്‍ ക്ലോസ് ചെയ്താല്‍ നിങ്ങളുടെ ചാറ്റില്‍ നിന്നും സന്ദേശം അപ്രത്യക്ഷമാകും.

അതീവ രഹസ്യങ്ങള്‍ അയക്കാന്‍ പ്രാപ്തമായ ഒരു സംവിധാനമാണ് ‘വ്യൂ വണ്‍സ്’ സന്ദേശങ്ങള്‍ എങ്കിലും ഒരിക്കല്‍ തുറന്നിരിക്കുന്ന സന്ദേശം സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കും. വ്യൂവണ്‍സ് വഴി അയച്ചാലും ഫയല്‍ എന്‍ക്രിപ്റ്റ് പതിപ്പ് വാട്ട്സ്ആപ്പ് സെര്‍വറില്‍ സൂക്ഷിക്കും. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!