Connect with us

Breaking News

ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് തുടങ്ങി

Published

on

Share our post

ഇരിക്കൂർ : ഭക്തിയുടെയും മതമൈത്രിയുടെയും പ്രതീകമായി അറിയപ്പെടുന്ന ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസിലേക്ക് വിശ്വാസികളുടെ പ്രവാഹം. പത്തുനാൾ നീളുന്ന ഉറൂസ് വ്യാഴാഴ്ചയാണ് തുടങ്ങിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം പ്രതീകാത്മകമായി മാത്രമേ ഉറൂസ് നടന്നുള്ളൂ.

കിഴക്കൻ മലയോരത്തെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ നിലാമുറ്റം ഉറൂസിന് ജാതി-മതഭേദമില്ലാതെ നൂറുകണക്കിനാളുകൾ പങ്കെടുക്കും. ശനിയാഴ്ച മതപ്രഭാഷണങ്ങൾ തുടങ്ങും. ബാഫഖി പുഴക്കര, അറക്കൽ അബ്ദുൾ റസാഖ് ദാരിമി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, അസീസ് ഫൈസി പേരാമ്പ്ര, സിറാജുദ്ദീൻ അൽഖാസിമി, ശക്കീർ ഹൈത്തമി കീച്ചേരി, അടിവാട് അഹമ്മദ് കബീർ ബാഖവി, നൗഷാദ് ബാഖവി ചിറയിൽകീഴ് എന്നിവർ തുടർദിവസങ്ങളിൽ പ്രഭാഷണം നടത്തും.

മുഖ്യ ആകർഷണം പൗരാണിക ഖബറുകൾ

പുഴയോരത്ത് തണൽവിരിച്ചുനിൽക്കുന്ന വൻമരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും കുറ്റിക്കാടുകൾക്കും ഇടയിൽ കാണുന്ന പൗരാണികമായ ഖബറുകളാണ് ഇവിടത്തെ മുഖ്യ ആകർഷണം.

പോർച്ചുഗീസ്‌ അധിനിവേശത്തിന്റെ നാളുകളോളം പഴക്കമുണ്ട്‌ ഈ ഖബറുകൾക്കെന്നാണ് പറയപ്പെടുന്നത്.

ചെങ്കല്ലുകൾ പ്രത്യേക രീതിയിൽ ചെത്തിമിനുക്കിയെടുത്തതാണ് ഇവ. അതിൽത്തന്നെ വെണ്ണക്കല്ലിൽ തീർത്തവയുമുണ്ട്. അവയുടെ നെറ്റിയിൽ അറബിലിഖിതങ്ങൾ.

പ്രവാചകന്റെ അനുചരരിൽപ്പെട്ട സ്വഹാബിമാർ മതപ്രബോധനവുമായെത്തിയ ദേശമാണ് ഇതെന്നും അവർ നിലാമുറ്റത്തെ ഈ ഖബറുകളിലാണ്‌ അന്ത്യവിശ്രമം കൊള്ളുന്നതെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

1529 മുതൽ പള്ളിയും പള്ളിഭരണവും ആരംഭിച്ചതായി രേഖയുണ്ടെന്ന് ഇരിക്കൂറിന്റെ ചരിത്രകാരനും അധ്യാപകനുമായ കെ.പി. അസീസ് സാക്ഷ്യപ്പെടുത്തുന്നു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!