Connect with us

Breaking News

അശ്ലീല കെണിയില്‍പ്പെടുത്തി തട്ടിപ്പ്; 10 ലക്ഷം നഷ്ടപ്പെട്ടയാളുടെ പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published

on

Share our post

തിരുവനന്തപുരം: വിദ്യാർഥികളെ അശ്ലീല കെണിയിൽപ്പെടുത്തുന്ന സംഘം പിടിയിലായി. പിടിയിലായ അശോക് പട്ടിദാർ, നീലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവർ രാജസ്ഥാൻ സ്വദേശികളാണ്. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് രാജസ്ഥാനിലെത്തിയാണ്  പ്രതികളെ കുടുക്കിയത്. . കേരളത്തിൽ നിന്ന് നിരവധി വിദ്യാർഥികൾ ഇവരുടെ കെണിയിൽ കുടുങ്ങിയിരുന്നു.

സംഘത്തിന്റെ അശ്ലീല കെണിയിൽ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാർഥിക്ക് നഷ്ടമായത്. ഇയാളുടെ പരാതിയിലാണ് സിറ്റി സൈബർ പോലീസിന്റെ ഒരു സംഘം പ്രതികളെ തേടി രാജസ്ഥാനിലേക്ക് പോയത്. പരാതി ലഭിച്ചതിനേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോണുകൾ ട്രാക് ചെയ്തിരുന്നു. ഇത് രാജസ്ഥാനിലാണെന്നും പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ആൺ വിദ്യാർഥികലുടെ ലാപ്ടോപിലേക്കും മൊബൈലിലേക്കും പോപ് ആപ് സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. അശ്ലീല സന്ദേശങ്ങൾക്കൊപ്പം ലിങ്കുമുണ്ടാകും. ഇവരുടെ കെണിയിൽ കുടുങ്ങുന്ന വിദ്യാർഥികൾ ചാറ്റ് നടത്തും. സ്ത്രീകളുടേയും പെൺകുട്ടികളുടേയും അശ്ലീല ചിത്രങ്ങളും സംഘം അയച്ചു നൽകും.

വിദ്യാർഥികളുമായി കുറച്ചു ദിവസത്തിനുള്ളിൽ സൗഹൃദം സ്ഥാപിച്ച ശേഷം സി.ബി.ഐ.യുടെ സൈബർ സെല്ലിൽ നിന്ന് എന്ന് പറഞ്ഞ് വിളിക്കും. ചാറ്റിന്റെ വിവരങ്ങൾ ഇത് മാധ്യമങ്ങളിൽ നൽകുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തും. തുടർന്ന് പണം നൽകണം  എന്നാവശ്യപ്പെടും. ഇവർ നൽകുന്ന വാലറ്റുകളിലേക്കാണ് പണം അയച്ചുനൽകേണ്ടത്. ഇത്തരത്തിൽ ഒട്ടേറെ പേർക്ക് പണം നഷ്ടമായതായാണ് വിവരം.

തട്ടിപ്പിന് ഉപയോഗിച്ച വാലറ്റുകളും മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സംഘം രാജസ്ഥാനിലേക്ക് പോയി. അസിസ്റ്റന്റ് കമ്മീഷണർ ശ്യാംലാൽ, ഉദ്യോഗസ്ഥരായ ഷിബു, സുനിൽ കുമാർ, വിപിൻ ഭാസ്കർ എന്നിവരുൾപ്പെട്ട സംഘമാണ് രാജസ്ഥാനിലേക്ക് പോയത്. മലയാളിയായ ജോധ്പുർ കമ്മീഷണർ ജോസ്മോൻ ഐ.പി.എസിന്റെ സഹായത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!