Breaking News
വിജിലൻസ് പിടിമുറുക്കുന്നു; സംസ്ഥാനത്തെ കൈക്കൂലിക്കാരായ സർക്കാർ ജീവനക്കാർ അങ്കലാപ്പിൽ
കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്. കോട്ടയത്തെ കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ സിനീയർ എൻവയൺമെന്റ് എഞ്ചിനീയർ ജെ. ജോസ് മോന്റെ കൊല്ലത്തെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. ലക്ഷക്കണക്കിന് വിദേശ കറൻസികൾ, കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ, സ്വർണം തുടങ്ങിയവ വിജിലൻസ് കണ്ടെടുത്തു.
പാലായിലെ ടയർ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ രണ്ടാം പ്രതിയാണ് മലിനീകരണ നിയന്ത്രണ ബോർഡിലെ സീനിയർ എൻവയൺമെന്റ് എഞ്ചിനീയർ ജെ. ജോസ് മോൻ. ഇയാളുടെ കൊട്ടാരക്കരയിലെ വീട്ടിലാണ് വിജിലൻസ് ഇന്നലെ അർധരാത്രിയോടെ റെയ്ഡ് നടത്തിയത്. വീട്ടിൽനിന്ന് ഒന്നര ലക്ഷത്തിലധികം രൂപയും അത്രതന്നെ മൂല്യമുള്ള വിദേശ കറൻസികളും കണ്ടെടുത്തു.
ജോസ് മോന് ബാങ്കിൽ രണ്ട് കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഇയാളുടെ പേരിൽ വാഗമണ്ണിൽ റിസോർട്ടും കൊട്ടാരക്കര ഏഴുകോണിൽ 3500 ചതുരശ്ര അടിയിൽ ആഡംബര വീടും ഉണ്ട്. ഇതു കൂടാതെ ഏഴുകോണിൽ തന്നെ രണ്ടിടങ്ങളിലായി 17 സെന്റ് ഭൂമിയും ഇതിൽ അഞ്ച് കടമുറികളും രണ്ട് ഫ്ലാറ്റുകളും ഇയാളുടെ പേരിലുള്ളതായി കണ്ടെത്തി.
സിയാൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഷെയർ, വിവിധ ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപം എന്നിവ സംബന്ധിച്ച രേഖകളും വിജിലൻസ് പിടിച്ചെടുത്തു. നൂറ് പവനോളം സ്വർണം കൈവശമുണ്ട്. റെയ്ഡ് നടക്കുമ്പോൾ ജോസ് മോൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയതായി വിജിലൻസ് അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ഓഫീസർ ഹാരിസിന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അടുക്കളയിലും അതിലെ അലമാരയിലുമൊക്കെയായിരുന്നു ഇയാൾ പണം ശേഖരിച്ചുവെച്ചിരുന്നത്. ഇത് 17 ലക്ഷം രൂപ വരുമെന്നാണ് വിജിലൻസ് അറിയിച്ചത്.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login