Breaking News
ഗുണ്ടാ പ്രവർത്തനങ്ങൾ തടയാൻ സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ്; നടപടികളുമായി ഡി.ജി.പി
തിരുവനന്തപുരം : സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവർത്തനങ്ങളും തടയുന്നതിന് ഓരോ ജില്ലയിലും ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിൽ സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇത്തരം സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇവ നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കാൻ ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകിയത്. ജില്ലാതലത്തിൽ നർകോട്ടിക് സെൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്നതായിരിക്കും സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ്.
ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള ഈ സംഘം ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും ലഹരിമരുന്ന്, സ്വർണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താൻ നടപടി സ്വീകരിക്കും. ക്രിമിനലുകളുടെ വരുമാന സ്രോതസ്സും സമ്പത്തും അന്വേഷിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കും. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ആഴ്ചയിലും, റേഞ്ച് ഡി.ഐ.ജി.മാർ രണ്ടാഴ്ച കൂടുമ്പോഴും സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തും.
ഓരോ സ്റ്റേഷനിലും ആന്റി ഓർഗനൈസ്ഡ് ക്രൈം സെൽ
സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ആന്റി ഓർഗനൈസ്ഡ് ക്രൈം സെല്ലുകൾക്ക് രൂപം നൽകും. കുറഞ്ഞത് ഒരു എസ്ഐ യും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഈ സെല്ലിലുണ്ടാകും. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് നിർവഹിക്കുന്ന ചുമതലകൾ തന്നെയാകും പൊലീസ് സ്റ്റേഷൻ തലത്തിൽ ഈ സെല്ലും ചെയ്യുക. സെല്ലിന്റെ നിരീക്ഷണവും ചുമതലയും സ്റ്റേഷൻ ഹൗസ് ഓഫിസർക്കായിരിക്കും.
നിയമ നടപടികൾക്കായി ‘ഓപ്പറേഷൻ കാവൽ’
ലഹരിമരുന്ന്, മണൽ, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണം എന്നിവ തടയുന്നതിനും ഇവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾക്കും പ്രത്യേക പദ്ധതിക്കും പൊലീസ് രൂപം നൽകി. ‘ഓപ്പറേഷൻ കാവൽ’ എന്ന് പേരിട്ട പദ്ധതിയുടെ മാർഗനിർദേശങ്ങൾ ഡി.ജി.പി അനിൽ കാന്ത് പുറപ്പെടുവിച്ചു. അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ടവരെയെല്ലാം ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്യും.
∙ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവികൾ പ്രത്യേക സംഘത്തിന് രൂപം നൽകും.
∙ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക തയാറാക്കി സ്പെഷൽ ബ്രാഞ്ച് ഇവരെ കർശനമായി നിരീക്ഷിക്കും.
∙ ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചെന്ന് കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.
∙ ക്രിമിനൽ കേസ് പ്രതികളുടെയും കുറ്റവാളികൾ എന്ന് സംശയിക്കുന്നവരുടെയും സങ്കേതങ്ങളിൽ പരിശോധന നടത്തും.
∙ നേരത്തേ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കും. ആവശ്യമെങ്കിൽ കാപ്പ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും.
∙ സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാർ തയാറാക്കും.
∙ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.മാർ എല്ലാ ദിവസവും രാവിലെ ഡി.ജി.പി.ക്ക് ലഭ്യമാക്കാനും നിർദേശമുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login