Connect with us

Breaking News

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സർക്കാർ ചെലവിൽ വീട്ടിലെത്തിക്കണം: ഹൈക്കോടതി

Published

on

Share our post

കൊച്ചി : അസ്വാഭാവിക മരണമാണെങ്കിൽ, മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനിൽക്കേണ്ടതില്ലെന്ന്  ഹൈക്കോടതി വ്യക്തമാക്കി.  മരിച്ചയാളുടെ വീട്ടിൽ മൃതദേഹം സർക്കാർ ചെലവിൽ എത്തിക്കണം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കും ഇൻക്വസ്റ്റിന് ആവശ്യമെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കും മാറ്റുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കുലറിൽ വ്യക്തമാക്കണം. സംസ്ഥാനത്തെ ആശുപത്രികളിൽ രാത്രി പോസ്റ്റ്മോർട്ടം ഏർപ്പെടുത്തുമെന്ന 2015 ലെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന വിധിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഈ നിർദേശം.

പോസ്റ്റ്മോർട്ടത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. നിലവിൽ പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റിനും സമയപരിധി ഇല്ലെന്നും മരിച്ചവരുടെ ബന്ധുക്കളും പൊതുപ്രവർത്തകരും പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കാത്തുനിൽക്കേണ്ട സാഹചര്യമാണ്‌ ഉള്ളതെന്നും പോസ്റ്റ്മോർട്ടം വൈകുന്നത്, മരിച്ചവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!