Breaking News
കൈക്കൂലി: അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെത്തി
കോട്ടയം : ടയർ ഫാക്‌ടറി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ഉദ്യോഗസ്ഥൻ പിടിയിൽ. പി.സി.ബി ജില്ലാ ഓഫീസർ എ.എൻ. ഹാരിസാണ് അറസ്‌റ്റിലായത്. പ്രവിത്താനം പി.ജെ. ടയേഴ്‌സ് ഉടമ ജോബിൻ സെബാസ്‌റ്റ്യനോട് കൈക്കൂലിയുമായി ബുധൻ പകൽ 11ന് ഓഫീസിലെത്താൻ ഹാരിസ് ആവശ്യപ്പെടുകയായിരുന്നു. ഉടമ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഹാരിസിനെ പിടികൂടി. ഇദ്ദേഹത്തെ വ്യാഴാഴ്‌ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇയാളുടെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത്. ബാങ്കിൽ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും, പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ട്.
പ്രവിത്താനത്ത് ആറ് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി.ജെ. ടയേഴ്‌സ്. ഇവിടത്തെ ഫാക്ടറിയിൽ ശബ്ദം കൂടുതലാണെന്ന് കാണിച്ച് അയൽവാസി നിരന്തരം പരാതി നൽകാറുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ആറുമാസം മുമ്പ് അന്നത്തെ മലനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ ജോസ്‌മോന്റെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തി. അനുവദനീയമായ അളവിൽ കൂടുതൽ ശബ്ദമില്ല എന്നായിരുന്നു കണ്ടെത്തൽ. പക്ഷേ ഉടമയ്‌ക്ക് അനുകൂലമായി ഹൈക്കോടതിയിൽ റിപ്പോർട്ട് കൊടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിന് ഒരുലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും ചെയ്‌തു. ഇത് കൊടുക്കാൻ ഉടമ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോയി.
റിപ്പോർട്ട് നൽകാത്തതിനെതുടർന്ന് കോടതിയലക്ഷ്യം ആരോപിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനത്തിൽ പരിശോധന നടത്താനും പ്രവർത്തനസമയം നിജപ്പെടുത്തി ലൈസൻസ് നൽകാനും കോടതി നിർദേശിച്ചു. പുതിയ ഉദ്യോഗസ്ഥനായ ഹാരിസ് ഇതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നത് ഫോണിൽ റെക്കൊഡ് ചെയ്‌ത ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് ഏൽപിച്ച പണം ഉടമയിൽനിന്ന് വാങ്ങി പുറത്തേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ പിടികൂടിയത്. മുൻ പി.സി.ബി ഉദ്യോഗസ്ഥൻ ജോസ്‌മോൻ കേസിൽ രണ്ടാം പ്രതിയാണ്. വിജിലൻസ് എ.സി.പി. വി.ജി. വിനോദ്‌കുമാറിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്.പി.മാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login