Breaking News
നിർധനർക്ക് വീടുവെച്ച് നൽകാൻ സൈക്കിളിൽ യുവാക്കളുടെ ഭാരതപര്യടനം

കേളകം : ‘നമ്മുടെ രണ്ട് പിള്ളേർ സൈക്കിളിൽ കറങ്ങി ഒരുരൂപ മേടിച്ച് വീടുവെച്ചുനൽകാനുള്ള പെരുപാടീം ആയിട്ട് എറങ്ങിയേക്കുവാണ്. എല്ലാരും സപ്പോർട്ട് ചെയ്യണം’ കേളകത്തെ വ്യാപാരിയുടെ ഫെയ്‌സ്‌ബുക്ക് ലൈവിന്റെ തുടക്കമിങ്ങനെ. അഞ്ചുപേർക്ക് വീടുവെച്ച് നൽകുന്നതിനുള്ള തുക കണ്ടെത്തുക എന്ന വലിയ ലക്ഷ്യവുമായി സൈക്കിളും ചവിട്ടി ഭാരതപര്യടനത്തിന് ഇറങ്ങിയ വയനാട്ടിലെ രണ്ട് യുവാക്കൾ കേളകത്തെത്തിയപ്പോൾ ജനങ്ങളുടെ പ്രതികരണം അവരെ അമ്പരപ്പിച്ചു.
‘കൊട്ടിയൂരിൽ കുറച്ചുപേർ ഞങ്ങൾക്കുവേണ്ടി വാഹനങ്ങൾ തടഞ്ഞുനിർത്തി പണം സ്വരൂപിച്ചുനൽകി. അവരുടെ സ്നേഹം കണ്ണുനിറച്ചു.’ അമ്പലവയൽ സ്വദേശികളായ ടി.ആർ. റെനീഷും കെ.ജി. നിജിനും നാടും നഗരവും കയറിയിറങ്ങി ഒരുരൂപ വീതം ശേഖരിച്ച് അർഹരായവർക്ക് വീടുണ്ടാക്കാനാണ് യാത്ര തിരിച്ചത്. ജനങ്ങളുടെ പിന്തുണ ഇവരുടെ യാത്രയ്ക്ക് ഇന്ധനമാവുന്നു. ഡിസംബർ 10-ന് സുൽത്താൻ ബത്തേരിയിൽനിന്ന് ആരംഭിച്ച യാത്രയ്ക്കായി ഒരുവർഷമാണ് ഇവർ മാറ്റിവെച്ചത്. ഈ സമയത്തിനുള്ളിൽ ആവശ്യമായ തുക സ്വരൂപിക്കാനായില്ലെങ്കിൽ ഈ യാത്ര വീടുകൾ ഉയരുന്നതുവരെ തുടരും.
‘വെറുതെ ജീവിച്ചാൽ പോരല്ലോ, ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ വെളിച്ചമാവണം’ – ഇങ്ങനെയൊരു തോന്നലാണ് യാത്രയുടെ കാരണമെന്ന് അധ്യാപകനായ റെനീഷും മൊബൈൽ ടെക്നീഷ്യനായ നിജിനും പറയുന്നു. ജോലിയിൽനിന്ന് അവധിയെടുത്താണ് ഇരുവരും സൈക്കിളുമെടുത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ കേരളം മുഴുവൻ സഞ്ചരിക്കും. ഒരുരൂപ നിക്ഷേപിക്കൂ എന്നെഴുതിയ ഒരു പണക്കുടുക്ക ഇരുവരും അരയിൽ കെട്ടിയിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലും ചെല്ലുമ്പോൾ കൂടുതൽ തുകകൾ നൽകി ജനങ്ങൾ യാത്രയ്ക്ക് വലിയ പിന്തുണ നൽകുകയാണെന്ന് ഇരുവരും പറയുന്നു.
വീടുവെക്കാൻ സ്ഥലം വാങ്ങാനുള്ള അഡ്വാൻസ് തുക നൽകിയ ശേഷമാണ് ഇവർ യാത്ര തുടങ്ങിയത്. യാത്രാമധ്യേതന്നെ അനുബന്ധജോലികൾ തീർക്കാൻ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയ്ക്കും രൂപം നൽകി. ഒട്ടേറെപ്പേരാണ് ഇവരുടെ യാത്രയുടെ ഉദ്ദേശ്യം മനസ്സിലാക്കി സഹായഹസ്തവുമായി എത്തുന്നത്.
സൈക്കിളുകളും ടെന്റും സ്ലീപിങ് ബാഗും പലരും നൽകി. വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷൻ എന്നിവയുടെ പിന്തുണയും ഇവർക്കുണ്ട്. ചൊവ്വാഴ്ച കേളകത്തെത്തിയ ഇവരുടെ യാത്ര വരുംദിവസങ്ങളിലും മലയോര ഗ്രാമങ്ങൾ കടന്നാണ് പോകുന്നത്. ദിവസം 20 കിലോമീറ്റർ വരെയാണ് സഞ്ചരിക്കുന്നത്. മിഷൻ വൺ റുപ്പീ എന്ന യുട്യൂബ് ചാനൽ വഴിയും ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം വഴിയും യാത്രാവിവരങ്ങൾ നൽകി ഇവർ യാത്ര തുടരുകയാണ്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login