Connect with us

Breaking News

അഡ്മിനെ പവർഫുള്ളാക്കി വാട്സാപ്പിന്റെ പുതിയ ഫീച്ചർ

Published

on

Share our post

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഒരാൾക്കും കാണാനാകാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിച്ചേക്കും. 

നിലവിൽ ഗ്രൂപ്പിൽ ഒരു മെസേജ് പോസ്റ്റ് ചെയ്താൽ ആ വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലെ എല്ലാവർക്കും കാണാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാനാകുക. എന്നാൽ, ഇനി മുതൽ ആ ജോലി ഗ്രൂപ്പ് അഡ്മിനുകൾക്ക് ചെയ്യാനാകും. ഇതു വഴി വലിയൊരു തലവേദന ഒഴിവാക്കാനും സാധിക്കും. മിക്കവരും അറിയാതെ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിന് സാധിക്കും. ഗ്രൂപ്പ് അഡ്മിൻ കണ്ടില്ലെങ്കിലും വിളിച്ച് അറിയിച്ചും പോസ്റ്റ് നീക്കം ചെയ്യിപ്പിക്കാം.

വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പിന്റെ പുതിയ 2.22.1.1 പതിപ്പിൽ ഇത് ലഭ്യമാകും. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ ‘അത് അഡ്‌മിൻ നീക്കം ചെയ്‌തതാണ്’ എന്ന സന്ദേശം ഗ്രൂപ്പിൽ കാണിക്കുകയും ചെയ്യും. ഒരു ഗ്രൂപ്പിൽ എത്ര അഡ്മിൻമാർ ഉണ്ടായാലും എല്ലാവർക്കും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. അതേസമയം, പുതിയ ഫീച്ചറിന്റെ ടെസ്റ്റിങ് തുടങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഈ ഫീച്ചർ വന്നാൽ അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും ഇത് അഡ്മിൻമാരെ സഹായിക്കും. ‘ ഡിലീറ്റ് ഫോർ ഓൾ’ ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. നിലവിൽ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കൻഡുമാണിത്. ഇതിന്റെ സമയപരിധി ഏഴ് ദിവസം വരെ നീട്ടാനാണ് നീക്കം നടക്കുന്നത്. ഭാവിയിലെ ഒരു അപ്‌ഡേറ്റിൽ സമയപരിധി ഏഴ് ദിവസവും എട്ട് മിനിറ്റുമായി മാറ്റാൻ വാട്സാപ് നീക്കം നടത്തുന്നതായി വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!