Connect with us

Breaking News

ബാലുശേരി സ്‌കൂളിൽ ഇന്നുമുതൽ ഒരേ തരം യൂണിഫോം

Published

on

Share our post

കോഴിക്കോട്‌ : ബാലുശേരി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ വേഷം ഒരേ യൂണിഫോം . ഉച്ചക്ക്‌ 12ന്‌ മന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളാണിത്.

 പുതിയ യൂണിഫോമായ പാന്റും ഷർട്ടും അണിഞ്ഞാണ് ചൊവ്വാഴ്‌ച വിദ്യാർഥികൾ സ്കൂളിലെത്തിയത്.  യൂണിഫോം ഏകീകരണത്തിൽ വിദ്യാർഥികൾ സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും തീരുമാനത്തെ പൂർണമായി സ്വാഗതംചെയ്തിട്ടുണ്ട്. ഏറെ സൗകര്യപ്രദമാണ്‌ പുതിയ യൂണിഫോമെന്ന്‌ കുട്ടികൾ പറഞ്ഞു.

 അതേസമയം മുസ്ലിം യൂത്ത് ലീഗ്‌, എം.എസ്.എഫ്‌ തുടങ്ങിയ  ചില മുസ്ലിം സംഘടനകൾ ഒരേതരം യൂിേഫോമിനെതിരെ  പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാർ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച്‌ പ്രതിഷേധ മാർച്ച്‌ നടത്തി.എന്നാൽ രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ഇല്ലാത്ത വിഷമമാണ്‌ ചില സംഘടനകൾശക്കന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു.

ഒന്നാം വർഷ ബാച്ചിലെ 200 പെൺകുട്ടികളും 60 ആൺകുട്ടികളുമാണ്‌ പുതിയ യൂണിഫോം ആയ  പാന്റും ഷർട്ടുമണിഞ്ഞെത്തിയത്‌.  ചിലർ ചൊവ്വാഴ്‌ച തന്നെ പുതിയ യൂണിഫോമിട്ടാണ് സ്‌കൂളില്‍ വന്നത്. ചടങ്ങിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ ഓൺലൈനായി അധ്യക്ഷനായി.  സിനിമാ താരം റിമ കല്ലിങ്കൽ, പൊലീസിൽ ജെൻഡർ ന്യൂടൽ യൂണിഫോം നടപ്പാക്കുന്നതിന് പോരാടിയ പൊലീസുദ്യോഗസ്ഥ വിനയ എന്നിവർ പങ്കെടുത്തു.  സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്തംഗം പി.പി. പ്രേമ എന്നിവർ പങ്കെടുത്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!