Breaking News
സർക്കാർ നിർബന്ധിക്കില്ല ; എന്നാലും ഭൂമി ഇടപാട് ആധാർ ബന്ധിതമാകും
തിരുവനന്തപുരം: സർക്കാർ നിർബന്ധിക്കില്ലെങ്കിലും ഭാവിയിൽ ഭൂമി സംബന്ധമായ ഇടപാടുകൾക്ക് ആധാർ അടിസ്ഥാനരേഖയായി മാറുമെന്നതാണ് ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ സംവിധാനം കേരളം നടപ്പാക്കുന്നതോടെ വരാൻ പോകുന്ന മാറ്റം. സമ്മതപത്രം വാങ്ങി മാത്രമേ ഉടമകളുടെ ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കു എന്ന് റവന്യു വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. സമ്മതപത്രത്തിന്റെ മാതൃകയും ഒപ്പമുണ്ട്. ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയിലെ മാർഗനിർദേശം പാലിക്കാൻ കൂടിയാണ് ഇത്തരമൊരു സമ്മതപത്രം.
തിരിച്ചറിയൽ രേഖയായി (കെ.വൈ.സി) ആധാർ നൽകാൻ താൽപര്യമില്ലാത്ത ഭൂവുടമകൾക്കുള്ള നടപടിക്രമത്തിന്റെ വിജ്ഞാപനം പ്രത്യേകമായി പുറത്തിറക്കും. ആധാർ ബന്ധിപ്പിക്കലിന് വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം, റവന്യു പോർട്ടൽ എന്നി വഴി ഇനി പ്രത്യേക ഡ്രൈവ് ആരംഭിച്ചേക്കും. റവന്യൂ വകുപ്പിന്റെ ഓൺലൈൻ സേവനം സുഗമമാക്കാനും ഭാവിയിൽ ഭൂവുടമക്ക് നൽകുന്ന ഭൂരേഖ കാർഡിനും ആധാർ അധിഷ്ഠിതമായിരിക്കും നടപടികൾ. ആധാർ ലിങ്ക് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ഇപ്പോഴത്തേതുപോലെ തുടരാം. എന്നാൽ ഇത്തരക്കാർ കുറവായിരിക്കും എന്നതിനാൽ നിരീക്ഷിക്കാനും ക്രമക്കേടിനുള്ള ശ്രമമാണോയെന്ന് കണ്ടെത്താനും എളുപ്പമാണ്.
∙ പല അവകാശികളെങ്കിൽ എല്ലാവരുടെയും ആധാർ ബന്ധിപ്പിക്കും
ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്താമെന്ന് റവന്യു വകുപ്പ് പറയുന്നു. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണ് പരമാവധി കൈവശം വയ്ക്കാവുന്നത്. അധിക ഭൂമി കണ്ടെത്തിയാൽ മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകാൻ ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിന് സാധിക്കും.
ഒരു ഭൂമിയിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവരുടെ എല്ലാം ആധാറുകൾ ബന്ധിപ്പിക്കേണ്ടി വരും. കൂട്ടവകാശം, കമ്പനി, ട്രസ്റ്റ്, സൊസൈറ്റികൾ, ഫ്ലാറ്റുകൾ എന്നിവയുടെ അവകാശികൾക്ക് യുണീക് തണ്ടപ്പേർ നൽകാനാകുമെന്നാണ് ഇതു സംബന്ധിച്ച പദ്ധതിരേഖ പറയുന്നത്. വിസ്തീർണ ഫോർമുല ഉപയോഗിച്ച് ശതമാനത്തിൽ കണക്കാക്കി ഭൂമി കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിലാകും ഇതിന്റെ സംവിധാനം.
എന്നാൽ, ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു റവന്യു വകുപ്പിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഭൂരേഖകളും കൂടുതൽ അവകാശികൾ ഉള്ളതായാണ് മുൻപ് വകുപ്പുതന്നെ വിലയിരുത്തിയത്. കൂട്ടവകാശമുള്ള ഭൂരേഖകളിൽ ഓരോ വ്യക്തികൾക്കുമുള്ള വിസ്തീർണം രേഖപ്പെടുത്താത്തതിനാൽ യുണിക് തണ്ടപ്പേർ ഉപയോഗിച്ച് ഒരാൾക്ക് എത്ര ഭൂമി ഉണ്ടെന്ന് കണ്ടെത്തുക അസാധ്യമാണെന്നാണു വാദം.
∙ ആധാർ നമ്പർ അല്ല യുണിക് തണ്ടപ്പേർ
യുണീക് തണ്ടപ്പേർ വരുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരാകും. നിലവിൽ ഒന്നു മുതൽ അഞ്ചക്കം വരെയുള്ള തണ്ടപ്പേരുകളാണ് മിക്ക വില്ലേജുകളിലും. ഒരാൾക്ക് പല വില്ലേജുകളിൽ വ്യത്യസ്ത തണ്ടപ്പേരുകളുമാണ്. 12 അക്കങ്ങളുള്ള ആധാർ നമ്പർ അതേപടി യുണിക് തണ്ടപ്പേരിലേക്ക് ചേർക്കുകയല്ല എന്ന് റവന്യു വകുപ്പ് അധികൃതർ വിശദീകരിക്കുന്നു. പകരം, റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) പ്രത്യേക മൊഡ്യൂൾ തയാറാക്കി അതിലേക്ക് ഭൂവുടമയുടെ ആധാർ വിവരങ്ങൾ ലിങ്ക് ചെയ്ത് പുതിയ ഒരു നമ്പർ ഓട്ടമാറ്റിക് ആയി ജനറേറ്റ് ചെയ്യുന്ന സംവിധാനമാണ് തയാറാകുന്നത്. ആധാർ വിവരങ്ങൾ റെലിസിൽ സൂക്ഷിക്കില്ലെന്നും ഭൂവുടമയെ തിരിച്ചറിയാനുള്ള (കെവൈസി) പരിശോധനക്ക് മാത്രമാകും ഇതിന്റെ ഉപയോഗമെന്നും റവന്യു വകുപ്പ് വാദിക്കുന്നു.
∙ 2 കോടി തണ്ടപ്പേരുകൾ
സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഒട്ടേറെ. ഒരാൾക്ക് തന്നെ പലയിടത്തും ഭൂമിയുള്ളതു കണ്ടെത്തി ഇവയെ ക്രോഡീകരിക്കാനും സേവനങ്ങളും രേഖകളും എളുപ്പമാക്കാനും യുണിക് തണ്ടപ്പേർ സഹായകരമാകും എന്നാണ് റവന്യു വകുപ്പിന്റെ പ്രതീക്ഷ. എന്നാൽ, ഭൂമി വിവരങ്ങൾ ഡിജിറ്റിലാക്കി പിഴവുകൾ തിരുത്തി കൃത്യമാക്കുന്ന വൺ ടൈം വെരിഫിക്കേഷന്റെയും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഭൂ സർവേയുടെയും പുരോഗതിയെ കൂടി അടിസ്ഥാനമാക്കിയാകും യുണിക് തണ്ടപ്പേർ സംവിധാനത്തിന്റെ വിജയം. വിജ്ഞാപനത്തിൽ നിന്ന് പ്രായോഗിക തലത്തിലേക്ക് യുണിക് തണ്ടപ്പേരിനെ മാറ്റിയെടുക്കുക ശ്രമകരമായ പണിയാണെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളെയും കാർഡിലെ അംഗങ്ങളെയും അവരുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കാൻ നടപടി തുടങ്ങിയിട്ടു 5 വർഷത്തോളമായി. ആകെയുള്ള 91 ലക്ഷം കാർഡുകളിൽ 90 ശതമാനത്തിലേറെ ഇങ്ങനെ ആധാറുമായി ബന്ധിപ്പിച്ചതാണ്. എന്നാൽ, റേഷൻ കാർഡിന്റെ കാര്യം പോലെ എളുപ്പമല്ല ഭൂരേഖകളെ ഭൂ ഉടമകളുടെ ആധാർ വിവരങ്ങളുമായി ലിങ്ക് ചെയ്യുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login