Breaking News
ആറ് ജിറാഫുകളുടെ ജഡം ഒറ്റ ഫ്രെയിമിൽ, വരള്‍ച്ചയുടെ ഭയാനകമുഖം പകർത്തി ഫോട്ടോഗ്രാഫർ

നയ്‌റോബി : പരസ്പരം സഹായിച്ചും മറ്റും മനുഷ്യര്‍ വരള്‍ച്ചയെ നേരിടാറുണ്ട്. എന്നാല്‍ വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് വന്യമൃഗങ്ങളാണ്. ഇപ്പോഴിതാ കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ഈദ് റാം എന്ന ഫോട്ടോജേണലിസ്റ്റാണ് വരള്‍ച്ചയുടെ ദുരന്തമുഖം വരച്ചുകാട്ടുന്ന ചിത്രം പകര്‍ത്തിയത്. നാളുകളായി തുടരുന്ന വരള്‍ച്ചയുടെ ആഘാതമേറ്റ് ചത്ത ആറ് ജിറാഫുകളുടെ ആകാശചിത്രമാണ് ഈദ് റാമിന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയത്. വാജിറിലെ സാബുളി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സിയിലെ ജിറാഫുകളാണ് പട്ടിണി മൂലം ചത്തൊടുങ്ങിയത്.
വരള്‍ച്ചയുടെ ദുരന്തമുഖം ഒരു സിംഗിള്‍ ഫ്രെയമില്‍ കാണാമെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അന്ത്യമില്ലാതെ തുടരുന്ന വരള്‍ച്ചയില്‍ ഭക്ഷണവും വെള്ളവും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപ്രാപ്യമായി തീര്‍ന്നിരിക്കുകയാണ്. ജലസ്രോതസ്സിൽ വെള്ളം തേടിയെത്തിയ ജിറാഫുകൾ ചെളി മണ്ണില്‍ കുടുങ്ങിയാണ് ചത്തത്. ഭക്ഷ്യ, ജല ദൗര്‍ലഭ്യം നേരിട്ടതിന് പുറമേയാണിത്. കെനിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ സാധാരണയുള്ളതിനെ അപേക്ഷിച്ച് 30 ശതമാനം കുറവ് മഴയാണ് സെപ്റ്റംബറില്‍ ലഭിച്ചത്. ഇതോടെ കെനിയ പ്രസിഡന്റ് ഉഹുരു കെന്‍യാട്ട വരള്‍ച്ചയെ സെപ്റ്റംബറില്‍ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
ജലസംഭരണിയിലെ വെള്ളം മലിനപ്പെടാതിരിക്കാന്‍ വേണ്ടി ജഡങ്ങള്‍ മറ്റൊരു പ്രദേശത്തേക്ക് മാറ്റി. കടുത്ത വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നത് മൃഗങ്ങള്‍ മാത്രമല്ല, മനുഷ്യര്‍ കൂടിയാണ്. ഏകദേശം 21 ലക്ഷത്തോളം (2.1 മില്ല്യണ്‍) വരുന്ന കെനിയ നിവാസികള്‍ പട്ടിണിയിലാണ്. പകുതിയിലേറെയും വരുന്ന പ്രദേശത്തെ വരള്‍ച്ച കാര്‍ന്നു തിന്ന് കഴിഞ്ഞു. കെനിയയുടെ വരള്‍ച്ചാ പ്രതിരോധ അതോറിറ്റി (ഡ്രൗട്ട് മാനേജ്‌മെന്റ് അതോറിറ്റി) സെപ്റ്റംബറില്‍ വരാനിരിക്കുന്ന വരള്‍ച്ചയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
29 ലക്ഷത്തോളം (2.9 മില്ല്യണ്‍) ആളുകള്‍ അടിയന്തര സഹായത്തിന് അര്‍ഹരാണെന്ന് യു.എന്‍ അറിയിച്ചു. ജലസ്രോതസ്സുകളുട ഭൂരിഭാവും വറ്റിക്കഴിഞ്ഞു. ഇത് ജനങ്ങള്‍ വെള്ളത്തിനായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കാന്‍ കാരണമാകും. ഇത് പ്രാദേശിക വിഭാഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് സാധ്യത കൂട്ടുമെന്ന് യു.എന്‍ ഓഫീസ് പ്രതികരിച്ചു. വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ 4000 ഓളം ജിറാഫുകളെ ബാധിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നദികളുടെ സമീപത്തുള്ള കൃഷിയിടങ്ങളുടെ വര്‍ധനവ് വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം അന്യമാക്കുന്നതായും വിലയിരുത്തപ്പെടുന്നു.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login