Connect with us

Breaking News

മാലിന്യ സംസ്‌കരണത്തിന് നൂതന ആശയം ക്ഷണിച്ച് സ്വച്ഛ് ടെക്‌നോളജി ചലഞ്ച്

Published

on

Share our post

തിരുവനന്തപുരം : ആസാദി @ 75 സ്വച്ഛ് സര്‍വെഷന്‍ 2022ന്റെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛ് ടെക്‌നോളജി ചലഞ്ച് സംഘടിപ്പിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടുമായി  യോജിപ്പിച്ച് ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലും പ്രാദേശികമായി നവീകരിച്ചതും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങളും ബിസിനസ് മോഡലുകളും സ്വീകരിക്കാന്‍ ഈ മത്സരത്തിലൂടെ പ്രോത്സാഹനം നല്‍കും.

സാമൂഹിക സുസ്ഥിരത, മാലിന്യരഹിതം, ഇ ഗവേണന്‍സിലൂടെ സുതാര്യത, പ്ലാസ്റ്റിക് മാലിന്യ പരിപാലനം എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് മത്സരം നടക്കുന്നത്.  സംസ്ഥാന തലത്തിലുള്ള മികച്ച മൂന്ന് ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും.  2.5, 1.5, ഒരു ലക്ഷം രൂപ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസായി ലഭിക്കും.  രാജ്യത്തുടനീളമുള്ള ഓരോ ആശയ മേഖലകളിലെയും മികച്ച മൂന്ന് ആശയങ്ങളില്‍ ഓരോന്നിനും 25 ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും നല്‍കി ആദരിക്കും.  ഫ്രഞ്ച് സർക്കാറിന്റെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സംരംഭമായ എ.എഫ്.ഡി തെരഞ്ഞെടുത്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു വര്‍ഷത്തെ സാങ്കേതിക സഹായം നല്‍കും.  ചലഞ്ചില്‍ പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാം. പൊതുവിഭാഗത്തില്‍ സംരംഭകര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വ്യക്തികള്‍ക്കും പരമാവധി മൂന്ന് പേരടങ്ങിയ ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം.

നഗരസഭ/ കോര്‍പ്പറേഷന്‍ തലത്തില്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന ജൂറിയായിരിക്കും  വിധി നിര്‍ണയം നടത്തുക. ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനായി WWW.SWACHHBHARATURBAN.GOV.IN പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ ഫോറം പ്രയോജനപ്പെടുത്താവുന്നതാണ്. അവസാന തീയതി ജനുവരി 15.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!