Breaking News
മുടി വളർന്നാൽ കൃഷി വളരും

കണ്ണൂർ : ബാർബർ – ബ്യൂട്ടിഷ്യൻ സ്ഥാപനങ്ങളിലെ തലമുടിയും അനുബന്ധ മാലിന്യവും ജൈവവളമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻസ് അസോസിയേഷനും ഗ്രീൻ ഫൂട്ട് പ്രിന്റ് എന്ന കമ്പനിയുമാണ് നൂതനമായ ആശയത്തിന് പിന്നിൽ. ഷോപ്പുകളിൽനിന്ന് മാലിന്യം സംഭരിച്ച് ഇൻസുലേറ്റഡ് കണ്ടെയ്‌നർ വാഹനങ്ങളിലാണ് സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ഇവ പൊടിച്ചാണ് വളമാക്കുന്നത്.
ബാർബർ ബ്യൂട്ടീഷ്യൻസ് കടകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ബന്ധപ്പെട്ട തദ്ദേ ശസ്ഥാപനങ്ങളിൽ നൽകുന്ന അപേക്ഷയോടൊപ്പം കമ്പനിയുടെ സാക്ഷ്യപത്രവും ഉപയോഗിക്കാം. തലമുടി ശേഖരിക്കുന്ന വണ്ടി ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രസിഡന്റ് പി.പി. ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ. രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രവീന്ദ്രൻ രാമന്തളി, വൈസ് പ്രസിഡന്റ് പി.വി. വനജ, ഗ്രീൻഫൂട്ട് പ്രിന്റ് ഡയറക്ടർ കെ.കെ. യൂസഫ് എന്നിവർ സംസാരിച്ചു.
Breaking News
ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ


പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Breaking News
ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം


കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
Breaking News
ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login