Breaking News
കേരളത്തില്‍ 3 വര്‍ഷത്തിനിടെ 55 യു.എ.പി.എ കേസ്; ശിക്ഷിക്കപ്പെടുന്നവർ കുറവ്

ന്യൂഡൽഹി : യു.എ.പി.എ.യില്‍ അയവില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. കോടതി ശിക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിന്‍റെ പേരില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. കേരളത്തില്‍ 3 വര്‍ഷത്തിനിടെ 55 പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. 5 പേര്‍ 30 വയസ്സില്‍ താഴെയുള്ളവരാണ്.
വിചാരണാ കാലയളവ്, സാക്ഷിമൊഴി തുടങ്ങി യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെടുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്ന് കെ. മുരളീധരന്‍റെ ചോദ്യത്തിന് നിത്യാനന്ദ റായ് മറുപടി നല്‍കി. ഭേദഗതി പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഭരണഘടനാപരവും നിയമപരവുമായ സംവിധാനമുണ്ട്. യു.എ.പി.എ ചുമത്തപ്പെട്ടവരുടെ കസ്റ്റഡി മരണത്തിന്‍റെ കണക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
യു.എ.പി.എ സംബന്ധിച്ച കണക്കുകൾ ഇങ്ങനെ:
2018
യു.എ.പി.എ ചുമത്തി അറസ്റ്റിലായവർ : 1,421
ജാമ്യം ലഭിച്ചവർ : 232
ശിക്ഷിക്കപ്പെട്ടവർ : 35
കുറ്റവിമുക്തരായവർ : 117
2019
യു.എ.പി.എ ചുമത്തി അറസ്റ്റിലായവർ : 1,948
ജാമ്യം ലഭിച്ചവർ : 625
ശിക്ഷിക്കപ്പെട്ടവർ : 34
കുറ്റവിമുക്തരായവർ : 92
2020
യു.എ.പി.എ ചുമത്തി അറസ്റ്റിലായവർ : 1,321
ജാമ്യം ലഭിച്ചവർ : 223
ശിക്ഷിക്കപ്പെട്ടവർ : 80
കുറ്റവിമുക്തരായവർ : 116
മൂന്ന് വര്‍ഷത്തിനിടെ 4,690 പേർക്കെതിരെയാണ് യു.എ.പി.എ ചുമത്തപ്പെട്ടത്. ഇതിൽ ശിക്ഷപ്പെട്ടത് 149 പേർ മാത്രമാണ്. 2018 മുതല്‍ 2020 വരെയുള്ള കണക്കനുസരിച്ച് 30 വയസ്സില്‍ താഴെയുള്ള 2,501 പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login