Breaking News
വാഹന പരിശോധന മൊബൈലിൽ പകർത്തിയ യുവാവിന് പോലീസ് പീഡനം
മരട്: വാഹന പരിശോധനയുടെ ദൃശ്യം മൊബൈലിൽ പകർത്തിയ ആളെ പോലീസ് പീഡനത്തിനിരയാക്കുന്നതായി പരാതി. നെട്ടൂർ സ്വദേശി അനിത് എന്നയാളെയാണ് പനങ്ങാട് പോലീസ് ഒരു രാത്രി ഉറക്കം കെടുത്തിയത്. ഞായർ വൈകിട്ട് നെട്ടൂർ പി.ഡബ്ല്യു.ഡി റോഡിലാണ് സംഭവങ്ങളുടെ തുടക്കം.
രണ്ടു വാഹനങ്ങളിലായി എത്തിയ പോലീസ് സംഘം വാഹന പരിശോധന നടത്തുന്നത് അതുവഴി കടന്നു പോകുമ്പോൾ നെട്ടൂർ സ്വദേശിയായ ആൾ മൊബൈലിൽ പകർത്തി. ഇതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് വാഹനം തടഞ്ഞു നിർത്തി താക്കോൽ ഊരിയെടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് വാഹനത്തിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ രേഖകൾ വീട്ടിലുണ്ടെന്നും ഹാജരാക്കാമെന്ന് പറഞ്ഞു സമീപത്തുതന്നെയുള്ള വീട്ടിൽ പോയി വാഹനരേഖകളുമായി തിരികെ എത്തിയപ്പോഴേക്കും സ്കൂട്ടറുമായി പോലീസ് സ്ഥലം വിട്ടിരുന്നു.
തുടർന്ന് പനങ്ങാട് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോഴാവട്ടെ, ഭീഷണി സ്വരത്തിലായിരുന്നു മറുപടി. പിന്നീട് വാഹനം തിരികെ കിട്ടാൻ രണ്ടു തവണ സ്റ്റേഷനിൽ ചെന്നെങ്കിലും രാവിലെ വരാൻ പറഞ്ഞു മടക്കി വിട്ടു. പണവും എ.ടി.എം കാർഡ് അടങ്ങുന്ന പേഴ്സും പ്രായമായ അമ്മയ്ക്കു വേണ്ടിയുള്ള മരുന്നും സ്കൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ രേഖകൾ കാണിച്ച് അറിയിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സ്കൂട്ടർ നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
ഭാര്യയുടെ പേരിലുള്ള സ്കൂട്ടർ വിട്ടുകിട്ടാൻ ഇന്നു രാവിലെ മൂന്നാം വട്ടവും സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പോലീസ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന് കേരളാ പോലീസ് ആക്റ്റ് പ്രകാരം പൊതുജനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ വാഹനം തടഞ്ഞ് താക്കോൽ ഊരിയെടുത്തു സ്റ്റേഷനിൽ വിളിച്ചു വരുത്തിയും മറ്റും പീഡിപ്പിക്കുന്ന സംഭവം വിവാദമാവുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login