Connect with us

Breaking News

കേരള ബാങ്ക് ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി ജീവനക്കാരിയുടെ തട്ടിപ്പ്

Published

on

Share our post

കോഴിക്കോട് : അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി കേരള ബാങ്കിൽ ജീവനക്കാരിയുടെ തട്ടിപ്പ്. അരക്കോടിയോളം രൂപ നഷ്ടമായതായി പ്രാഥമിക സംശയം. ഇവർ ജോലി ചെയ്തിരുന്ന മുൻ ബ്രാഞ്ചുകളിലടക്കം ബാങ്ക് അധികൃതർ വിശദപരിശോധന ആരംഭിച്ചു.

കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പി.ടി.ഉഷാദേവിയാണ് ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണ് മാറ്റിയതെന്നാണ് കണ്ടെത്തൽ.

സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശ ഇനത്തിൽ 2.50 ലക്ഷം രൂപ രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക ഇവർ തട്ടിയെടുത്തെന്നാണ് വിവരം. ബാങ്കിലെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. 

സഹപ്രവർത്തകരുടെ കംപ്യൂട്ടർ ലോഗിനും പാസ്‍വേർഡും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറിൽ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇതിനുമുൻപ് ജോലി ചെയ്തിരുന്ന മറ്റു ബ്രാഞ്ചുകളിലേക്കും ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.

പ്രശ്നം ശ്രദ്ധയിൽപെട്ടതുമുതൽ കർശന നടപടികൾ എടുത്തതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവരെ സഹായിച്ച ജീവനക്കാരുടെ പങ്കും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അതിനാൽ ഗുരുതര അച്ചടക്ക നടപടിക്കായി വിശദമായ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!