Uncategorized
ബാറുകളിലേക്കു തയാറാക്കിയ ആയിരം കുപ്പി വ്യാജമദ്യവും സ്പിരിറ്റും പിടികൂടി
അമ്പലപ്പുഴ: പുറക്കാട് കരുരിൽ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്. ആയിരത്തിലധികം മദ്യം നിറച്ചകുപ്പികളും സ്പിരിറ്റും പിടികൂടി. കരൂർ കാഞ്ഞൂർ മഠം ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടില്‍ വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി അമ്പലപ്പുഴ പോലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
കുപ്പിനിറക്കുന്ന യന്ത്രവും മദ്യം നിറച്ച് വില്‍പ്പനക്ക് തയ്യാറാക്കിയ ആയിരത്തിലേറെ ബോട്ടിലുകളും പതിനായിരത്തിലധികം കാലിക്കുപ്പികളും കണ്ടെടുത്തു.ബാറുകളില്‍ വില്‍പ്പനക്ക് തയാറാക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചതായി അറിയുന്നു. നേരത്തെ ആൾത്താമസമില്ലാതിരുന്ന വീട്ടിൽ ഇപ്പോൾ രണ്ടു യുവാക്കൾ വാടകയ്ക്കു താമസിക്കുന്നുണ്ടായിരുന്നതായി പോലീസ് പറയുന്നു.
സ്വകാര്യ പാക്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് ഇവർ പറഞ്ഞിരുന്നത്.എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പിന്നീട് ഇന്നലെ അമ്പലപ്പുഴ ഡി വൈ എസ്.പി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.
ഒരു പെട്ടിയിൽ പന്ത്രണ്ടെണ്ണം വച്ചു നിരവധി പെട്ടികളിലാണ് ഇവ സൂക്ഷിച്ചിരുന്നത് .മുന്തിയ ഇനങ്ങളായ ഡാഡി വിൽസൺ, എം.സി എന്നിവയുടെ ലേബലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍, വീട് വാടകക്കെടുത്തവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
വടക്കേ ഇന്ത്യയില്‍ ജോലിയുള്ള ചമ്പക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിസരത്ത് എവിടെയോ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടക്കുമെന്ന രഹസ്യവിവരമറിഞ്ഞാണ് ആളൊഴിഞ്ഞ വീട്ടിലേക്കു യന്ത്രവും മറ്റു സാധനങ്ങളും ഒളിപ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
ഇവിടെ ഒരു വീട് കേന്ദ്രീകരിച്ചു വ്യാജമദ്യനിര്‍മ്മാണം നടക്കുന്നതായി നേരത്തെതന്നെ പോലീസിനു വിവരം നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. അമ്പലപ്പുഴ ഡി വൈ എസ് പി .സുരേഷ് കുമാർ എസ് റ്റി ഒപ്പം സി .ഐ ദ്വിജേഷ്, എസ്ഐ ബൈജു ,എഎസ്ഐമാരായ എസ്.ഷൈല കുമാർ, സജിമോൻ, എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. കൂടാതെ ജനപ്രതിനിധികളും നാട്ടുകാരും സഹായത്തിനെത്തിയിരുന്നു.
Kannur
വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Kerala
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്


സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
Uncategorized
‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം


വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത് ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login